ദിലീപിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിക്കുന്നു?

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. രണ്ടാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപിന്റെ മുന്നിലെ വഴികള്‍ അടഞ്ഞതായാണ് പുറത്തു വന്നിരുന്ന വാര്‍ത്തകള്‍.എല്ലാ വഴികളും അടഞ്ഞ ദിലീപിന് സഹായം അഭ്യര്‍ഥിച്ച് മോദിക്ക് സന്ദേശം അയച്ചിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകനായ സലിം. ദിലീപിന് ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് സലിം പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിരിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ ദിലീപിന് ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന സാഹചര്യത്തിലാണ് മോദി ഇടപെടണമെന്നാവശ്യപ്പെട്ട് സലിം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സലിം മോദിക്ക് ഫാക്‌സ് സന്ദേശം അയച്ചെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ട് പോകുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് സലിമിന്റെ ആരോപണം. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും ജയിലിലാക്കിയത്.ദിലീപിനെതിരെ ആലുവ പോലീസ് ക്ലബിലെ പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി വിശ്വാസ യോഗ്യമല്ലെന്നാണ് സലിം സന്ദേശത്തില്‍ പറയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നതിന് പ്രധാന കാരണമായത് പോലീസുകാരന്റെ മാപ്പപേക്ഷയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിലായതിനു പിന്നാലെ ആലുവ പോലീസ് ക്ലബില്‍ കൊണ്ടുവന്നപ്പോള്‍ പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെയും കാവ്യയെയും വിളിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. ആദ്യം ഇക്കാര്യം മറച്ചുവച്ച ഉദ്യോഗസ്ഥന്‍ പിന്നീട് മാപ്പപേക്ഷയില്‍ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

ദ്ിലീപിന്റെ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സന്ദേശത്തില്‍ ഇയാള്‍ വ്യക്തമാക്കുന്നു. അതിനാല്‍ അടിയന്തരമായി ഇടപെടമമെന്നാണ് ആവ്ശ്യം.ഇതാദ്യമായിട്ടല്ല സലിം ദിലീപിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചൂപൂട്ടിയതില്‍ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയ്‌ക്കെതിരെ സലീം നിരാഹാര സമരം നടത്തിയിരുന്നു. സിനിമ പ്രവര്‍ത്തകനായ സലിം ഫെഫ്ക അംഗം കൂടിയാണ്.

മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആദ്യം വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Top