ഭരണകക്ഷി പ്രതിക്കൂട്ടിൽ ..പ്രമുഖനെ രക്ഷിക്കുന്നത് പിണറായി സർക്കാരോ ?പള്‍സര്‍ വാ തുറക്കുന്നതിന് മുന്‍പേ കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്തത് ആരെ രക്ഷിക്കാന്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിത്തിൽ പിണറായി സർക്കാർ പ്രതിക്കൂട്ടിൽ .മുഖ്യപ്രതി പൾസർ സുനി വാ തുറക്കാതെ സുനിൽ കേസ് ഒതുങ്ങാനോ ഒതുക്കാനോ പിണറായി സർക്കാരിന്റെ പൊലീസിന് അമിത താല്പര്യം ഉണ്ടായി എന്നും അതിനാൽ ആണ് പ്രതിയായ പൾസർ സുനിയെ കോടതി മുറിയിൽ കയറി അറസ്റ്റ് ചെയ്തത് എന്നും ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നത് . ഇപ്പോൾ നടി വിവാദത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിയിരിക്കുന്ന നടൻ ദിലീപും സംശയത്തിന്റെ നിഴലിൽ എത്തിയിരിക്കുന്നതും പുതിയ സംഭവങ്ങളിലേക്കും പൾസർ സുനി വാ തുറക്കാതിരിക്കേണ്ടതിന്റെ ആവശ്യകഥയിലേക്കും എത്തിനിൽക്കുന്നതായി ആരോപണം ഉണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെയും ഞെട്ടിക്കുന്ന ട്വിസ്റ്റുകളുടെയും പശ്ചാത്തലത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി മുറിയില്‍ നിന്നും ബലമായി പിടികൂടിയ പോലീസ് നടപടി സംശയകരം തന്നെയാണിപ്പോൾ . കീഴടങ്ങാന്‍ കോടതിയിലെത്തിയ പ്രതിയുടെ സംരക്ഷണം കോടതിയുടെ ബാധ്യതയാണ്. അയാള്‍ കോടതിയില്‍ പറയുന്ന മൊഴി കോടതിയോട് നേരിട്ടാണ് പറയുന്നത്.എന്നാല്‍ പോലീസ് കസ്റ്റഡിയിലായാല്‍ പോലീസിന്റെ സമ്മര്‍ദ്ദഫലമായുള്ള മൊഴിയാകും കോതിയുടെ മുന്‍പിലെത്തുക. പോലീസിന്റെ കസ്റ്റഡിയില്‍ കിട്ടുന്ന 24 മണിക്കൂറിനകം ഏത് പ്രതിയെക്കൊണ്ടും തങ്ങള്‍ക്കാവശ്യമായ മൊഴി നല്‍കിക്കാന്‍ പോലീസിന് സാധിക്കും. അതിന് ആക്ഷന്‍ ഹീറോ മോഡല്‍ കരിക്ക് മസാജോ കക്കയം ക്യാമ്പിലേത് പോലെയുള്ള ഉരുട്ടലോ എന്ത് പീഡനമാര്‍ഗവും പോലീസ് സ്വീകരിക്കും.എന്നിട്ടുമെന്തിനായിരുന്നു ആ നാടകം .സംശയം പിണറായി സർക്കാരിലേ പോലീസ് നടപടിയിൽ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് കരുതണം.sunii-pp

24 മണിക്കൂറിനുള്ളില്‍ പ്രതിയെ എവിടെ വേണമെങ്കിലും കൊണ്ടു പോകാം. പ്രതിയെ സന്ദര്‍ശിക്കാന്‍ ആര്‍ക്ക് വേണമെങ്കിലും പോലീസിന് വഴിയൊരുക്കാം പോലീസ് ടീമിലുള്ള ആരുടെയെങ്കിലും ഫോണ്‍ മുഖേന പ്രതിക്ക് ആരെ വേണമെങ്കിലും ബന്ധപ്പെടാം. പ്രതിയുമായി വിലപേശി അയാളെ വിലയ്‌ക്കെടുക്കാം. എന്നാല്‍ കോടതിയുടെ മുന്‍പാകെ കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ ഇക്കാര്യങ്ങള്‍ നടക്കില്ലായിരുന്നു.അതിനാൽ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് തന്നെ പള്‍സര്‍ സുനി കോടതി മുമ്പാകെ എന്തെങ്കിലും പറയുന്നത് തടയാനാകാം പോലീസ് ഇയാളെ ബലമായി കസ്റ്റഡിയില്‍ എടുത്തതെന്ന് ഹൈക്കോടതി അഭിഭാഷകയായ അഡ്വ. സംഗീത ലക്ഷ്മണ്‍ സംശയിക്കുന്നു. സുനി അറസ്റ്റിലായയതിന് പിന്നാലെ അവര്‍ എഴുതിയ സുദീര്‍ഘമായ പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. കേസ് വീണ്ടും വിവാദമായ സാഹചര്യത്തില്‍ തന്റെ നിഗമനങ്ങള്‍ ശരിയാകുകയാണെന്ന് സംഗീത ലക്ഷ്മണ കൂട്ടിച്ചേര്‍ത്തു.

സംഗീത ലക്ഷ്മന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പൾസർ സുനിയെ അറസ്റ്റ് ചെയ്ത കേരളാ പോലീസിന് അഭിമാനിക്കാം എന്ന് പറയുന്നവർ, അങ്ങനെ ചിന്തിക്കുന്നവർ ശ്രദ്ധിക്കുക…

പൾസർ സുനി ഇന്നത്തെ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി നമ്മൾ മനസ്സിലാക്കേണ്ടതല്ലേ? കീഴടങ്ങാനുള്ള അയാളുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നുവെങ്കിൽ എന്താവും സംഭവിക്കുക എന്നത് അറിയുക;
എറണാകുളം കോടതി പ്രതിയുടെ കീഴടങ്ങൽ രേഖപ്പെടുത്തി പ്രതിയെ വിട്ടയക്കുകയല്ല ചെയ്യുക. വിട്ടയക്കില്ല എന്നത് നൂറുവട്ടം. പകരം പ്രതി നൽകിയ അപേക്ഷയിന്മേൽ കോടതി പ്രോസിക്യൂട്ടറുടെ ( ഈ കേസിൽ പോലീസിന്റെ അഭിഭാഷകന്റെ ) വാദം കേൾക്കും. ആ നേരം പോലീസിന് പറയാനുള്ളത് പ്രോസിക്യൂട്ടർ മുഖേന കോടതിയെ അറിയിക്കാവുന്നതാണ്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുള്ള പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരുണ്ടെങ്കിൽ അദ്ദേഹത്തെ നേരിട്ട് കേൾക്കാനും കോടതി തയ്യാറാവുക തന്നെ ചെയ്യും. ഒപ്പം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതി അത് രേഖപ്പെടുത്തുകയും ചെയ്യും. ഇനി പ്രതിക്ക് എന്തെങ്കിലും രേഖാമൂലം സമർപ്പിക്കാനുണ്ടെങ്കിൽ അത് നൽകിയാൽ, വാങ്ങി കോടതി endorsement ചെയ്‌ത ഒപ്പും സീലും വെച്ച ശേഷം അത് ഫയലിൽ വെക്കുകയും ചെയ്യും. ഇത് കഴിഞ്ഞ് എറണാകുളം കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേസുമായി ബന്ധപ്പെട്ടല്ല ഈ പ്രതിയെ പൊലീസിന് ആവശ്യം എന്നു മനസ്സിലാക്കുന്ന കോടതി, പ്രതിയെ റിമാൻഡ് ചെയ്ത് ഉടനെ തന്നെ സബ് ജയിലിലേക്ക് അയക്കും. യുവനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത പ്രവർത്തി ദിവസം പ്രതിയുടെ കസ്റ്റഡിക്ക് വേണ്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാവുന്നതാണ്. സബ് ജയിലിൽ വെച്ച് പ്രതിയെ സന്ദർശിക്കുന്നവരുടെ പേരു വിവരങ്ങൾ ജയിലിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും സന്ദർശകർ അവിടെ കൊടുക്കുന്ന അപേക്ഷ സന്ദർശകരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഉൾപ്പടെ ജയിലിലെ അതിനായുള്ള ഫയലിൽ ഉണ്ടാവുകയും ചെയ്യും. കോടതിയുടെ മുന്നിൽ ഹാജരാകാൻ തയ്യാറായി എത്തിയ ഒരു പ്രതിയാണ് അയാൾ. അങ്ങനെയെങ്കിൽ, കോടതിയുടെ മുന്നിൽ കീഴടങ്ങുക എന്നാൽ നിയമത്തിനു മുന്നിൽ കീഴടങ്ങുക എന്നാണ് അർത്ഥം. For all practical and legal purposes, ആ പ്രതി പിന്നെ കോടതിയുടെ ഉത്തരവാദിത്വമാണ്, ചുമതലയാണ്, ബാധ്യതയാണ്. ഇതാണ് യാഥാർഥ്യം.Dileep pulser -letter

എന്നാൽ അതിന് വിരുദ്ധമായി, ഇന്നത്തെ ദിവസം ആ കോടതി മുറിയിലും കോടതി പരിസരത്തും കേരള പോലീസ് കാട്ടിക്കൂട്ടിയത് ആരെയോ സഹായിക്കാനുള്ള കുതന്ത്രം തന്നെയാണ്. ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ യുവനടിയുടെ കേസ് രജിസ്റ്റർ ചെയ്ത ഫയൽ നിലനിൽക്കുന്ന ആലുവ കോടതിയുടെ മുന്നിൽ ഹാജരാക്കിയാൽ മതിയാവും. ഈ പ്രതി ഉൾപ്പെട്ടത് പോലുള്ള ഒരു കേസിൽ ഈ പറഞ്ഞ 24 മണിക്കൂറിനുള്ളിൽ എന്തൊക്കെ സംഭവിച്ചുകൂടാ? അറിയുക;. ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ കരിക്ക് മസ്സാജോ ഇനി അതല്ല കക്കയം ക്യാമ്പിലെ പോലെ ഉരുട്ടലോ, അണ്ടർവെയറിൽ നിർത്തി ramp-walk നുള്ള അവസരമോ നൽകി ആദരിക്കാം.

അതല്ല എങ്കിൽ, സംഭവുമായി ബന്ധപ്പെട്ട് യുവനടി പരാതിയുമായി മുന്നോട്ട് വരുമെന്നോ സംഭവം ഇത്രമേൽ കോലാഹലം ഉണ്ടാക്കുമെന്നോ ഒന്നും പ്രതി മുൻകൂട്ടി കണ്ടിരുന്നില്ല എന്ന് തന്നെയാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. അങ്ങനെയെങ്കിൽ ഈ പറഞ്ഞ പ്രതിക്ക് പോലീസിന്റെ കസ്റ്റഡിയിൽ എത്തുന്നതിനു മുൻപ് കോടതിയോട് നേരിട്ട് എന്തെങ്കിലും പറയാനുണ്ടായിരുന്നോ? പൾസർ സുനിയുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണമെങ്കിൽ പൾസർ സുനി ഇതിൽ എന്ത് പറയുന്നു എന്നത് കോടതി രേഖപ്പെടുത്തുന്നത് തടസ്സപെടുത്താനായിക്കൂടെ പോലീസ് അവനെ അതിനു മുൻപ് തന്നെ വലിച്ചെഴച്ച് ഉരുട്ടിമറിച്ച് ഉന്തി തള്ളി ജീപ്പിൽ കയറ്റി കൊണ്ടുപോയത്?
അറിയുക; ഈ 24 മണിക്കൂറിനുള്ളിൽ പോലീസിന് പ്രതിയെ എവിടെ വേണമെങ്കിലും കൊണ്ട് പോകാം, പ്രതിയെ സന്ദർശിക്കാൻ ആർക്ക് വേണമെങ്കിലും പോലീസിന് അവസരമൊരുക്കാം. പോലീസ് ടീമിലുള്ള ആരുടെയെങ്കിലും ഫോൺ മുഖേന പ്രതിക്ക് ആരെ വേണമെങ്കിലും ബന്ധപ്പെടാം, ആർക്കു വേണമെങ്കിലും എന്നു വെച്ചാൽ പ്രതിയോട് താൽപര്യമുള്ളവർക്കും ഇതു പോലെ പ്രതിയെ ബന്ധപ്പെടാം. പ്രതിക്ക് പാലും പഴവും നൽകി പുന്നാരിക്കാം, അല്ലെങ്കിൽ പ്രതിക്ക് തൻ്റെ രണ്ട് തലമുറയ്ക്ക് കഴിയാനുള്ള വക നൽകും എന്നും മറ്റും വില പേശാൻ പോലീസിന് ‘തൽപരകക്ഷികൾക്ക്’ അവസരമൊരുക്കാം. എല്ലാം കഴിഞ്ഞ്, 24 മണിക്കൂർ അവസാനിക്കും മുൻപ്, പുറമെ നിന്നുള്ള ഇടപെടലുകൾക്കൊക്കെ ഒടുവിൽ, പോലീസിനാവശ്യമുള്ള രീതിയിലേക്ക് ഈ പറഞ്ഞ പ്രതിയുടെ ഭാഗം വെട്ടി ചുരുക്കുകയോ കൂട്ടി ചേർക്കുകയോ ചെയ്യാം.( കേസിന്റെ ആരംഭഘട്ടത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് എന്റെ previous update-ൽ എഴുതിയത് കൂടി വായിക്കുക, പ്ലീസ്.)DILEEP FAKE

ഇനി ഈ 24 മണിക്കൂറിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ വെച്ച് പ്രതി മരണപ്പെട്ടാലോ? അത് സ്വാഭാവിക മരണമോ, കസ്റ്റഡി മരണമോ, ആത്മഹത്യയോ എന്തുമാവാം. എന്നാൽ അതിനുള്ള അതിസാമർത്ഥ്യം ഇപ്പോഴുള്ള പോലീസുകാർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അതല്ല ഇനി ഉണ്ടെങ്കിൽ, ഇന്നത്തെ ദിവസം എറണാകുളം കോടതിയിൽ നിന്ന് ജീപ്പിൽ പ്രതിയോടൊപ്പം കയറിയ പോലീസുകാരുടെ ഭാര്യമാരും മക്കളും നാളുകൾക്ക് ശേഷം, പ്രവർത്തി ദിവസങ്ങളിൽ ഒന്നിടവിട്ട് ഏതെങ്കിലും സെൻട്രൽ ജയിലിന്റെ സന്ദർശനമുറിയിലും വരാന്തയിലുമൊക്കെ ഗതികിട്ടാതെ അലഞ്ഞു തിരിയുന്നത് കാണാം. രണ്ടര കൊല്ലം ഞാൻ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പ് കയറി ഇറങ്ങിയ പോലെ… ബാക്കി ലോകം പഴയതു പോലെയും.
ഒരു കാര്യം ഉറപ്പിച്ച് പറയാം. യുവനടിയെ ആക്രമിച്ച കശ്മലന്മാരെ അറസ്റ്റ് ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അന്വേഷണം ഉടനെ പൂർത്തിയാക്കി കോടതിവിചാരണ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്നാൽ, ഇതാണ് അന്വേഷണരീതി എങ്കിൽ, മഞ്ചു വാര്യർ പറഞ്ഞ ക്രിമിനൽ ഗൂഢാലോചന- പൾസർ സുനിയിൽ തുടങ്ങി പൾസർ സുനിയിൽ തന്നെ അവസാനിക്കുന്ന ഗൂഡാലോചന എന്നതായിരുന്നു മഞ്ചു ഉദ്ദേശിച്ചത് എങ്കിൽ ഓക്കേ. എല്ലാം ഒക്കെ!! അതല്ല അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ, ഗൂഢാലോചന കാര്യം പോക്കാണ്. അത് മഞ്ചു വാര്യർ തന്നെ സ്വമേധയാ മറന്നു കളയുന്നതാണ് ഏറ്റവും എളുപ്പം. സ്വപ്നം കണ്ടതാണ് എന്നോ മറ്റോ കരുതി അങ്ങു മറന്നു കളഞ്ഞേക്കൂ, മഞ്ചു..!pulser-suni-q

മറ്റൊന്ന് കൂടി പറയാം. നിയമത്തിന്റെ മുന്നിൽ ഹാജരാക്കാനായി നിയമം അനുവദിക്കുന്ന രീതിയിൽ തന്നെ, ഒരു കേസിലെ പ്രതിക്ക് ഞാൻ എന്ന അഭിഭാഷക നൽകിയ ഉപദേശം അനുസരിച്ച് അവൻ കോടതിയിൽ എത്തുകയും കോടതി മുറിയിൽ പ്രവേശിക്കുകയും ചെയ്ത ശേഷം, ഞാൻ ഹാജരാവുന്ന ഒരു കേസിലെ എൻ്റെ കക്ഷി കൂടിയായ പ്രതിയോടാണ് കേരളാ പോലീസ് ഇന്ന് എറണാകുളം കോടതിയിൽ ചെയ്ത പോലുള്ള പണി ചെയ്തത് എങ്കിൽ, കേരളാ പോലീസ് പിന്നെ മൂക്ക് കൊണ്ട് ക്ഷയും ണ്ണയും ഒന്നുമാവില്ല സംഗീതാ ലക്ഷ്മണ എന്ന് മുഴുവൻ എഴുതി പഠിക്കും. അതിനാവും പിന്നെ എന്റെ ശിഷ്ഠജന്മം!! ഉറപ്പ്. അതല്ലാത്തത് കൊണ്ട്; തൽകാലം, കേരളാ പോലീസ് എന്തോ മഹത്തായ കാര്യം ചെയ്തു എന്ന് മുഖ്യമന്ത്രി പറയട്ടെ. സ്ത്രീ സുരക്ഷാ ചേച്ചിമാര് രോമാഞ്ചം കൊള്ളട്ടെ. യുവനടിയുടെ ബന്ധുക്കളും, സുഹൃത്തുക്കളും, ആരാധകരും, സഹപ്രവർത്തകരും ആശ്വാസം കൊള്ളട്ടെ. എനിക്ക് ആശ്വാസം തീരെ ഇല്ല. God’s own country, maybe only God can help!!
പോലീസും പോലീസ് കേസുകളും കോടതിയുമൊക്കെ കുറെയേറെ, ഒരുപാട് ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയുമാണ്. നിയമം കുറെ പഠിക്കുകയും ദിവസേനയെന്ന തോതിൽ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളുമാണ് ഞാൻ. ആ അനുഭവത്തിന്റെ, ആ അറിവിന്റെ വെളിച്ചത്തിലാണ് ഇതൊക്കെ പറഞ്ഞു വെച്ചത്.

PS: കോടതിയുടെ മുന്നിൽ ഹാജരാകാൻ എത്തിയ ഒരു പ്രതിയെ കോടതി മുറിയ്ക്കകത്ത് നിന്ന് ഇന്ന് നടന്ന രീതിയിലുള്ള ഒരു കായിക മത്സരം നടത്തി കീഴടക്കി കൊണ്ടുപോയ കേരളാ പോലീസിന്റെ ചെയ്തികൾ, എറണാകുളം ജില്ലാകോടതി ബാർ അസോസിയേഷനും ഒപ്പം മറ്റു ജില്ലാ കോടതികളിലെ ബാർ അസോസിയേഷനുകളും ആർജ്ജവത്തോടെ, അർഹിക്കുന്ന ഗൗരവത്തോടെ take up ചെയ്യുമെന്നും നിയമപരമായി ഈ പ്രശ്നത്തിന് ഒരു authoritative judicial pronouncement പുറപ്പെടുവിച്ചു കിട്ടാൻ വേണ്ടുന്നത് ചെയ്യും എന്ന പ്രത്യാശയോടെയാണ് ഈ കുറിപ്പ്. ഉപരോധവും ബോയ്‌ക്കോട്ടും അല്ല. നമ്മൾ അഭിഭാഷകരല്ലേ? Intellect ഉപയോഗിച്ചു പരിഹാരം കണ്ടെത്തണം നമ്മൾ. പ്രതികാരം അങ്ങനെയാവണം. :

Top