പാലാ ഉപതെരഞ്ഞെടുപ്പോടെ കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം ഇല്ലാതാകും-പി സി ജോർജ്

കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പോടെ കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം ഇല്ലാതാകുമെന്ന് പി സി ജോർജ് എം എൽ എ. ജോസ് കെ മാണി വിഭാഗത്തിലെപ്രമുഖരടക്കം പലരും പിസി ജോർജിന്റ ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നാണ് പി സി ജോര്‍ജ് പറയുന്നു. യുഡിഫ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പിന്നിലാണ്.ഉപതെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്.എൽഡിഎഫ് പ്രചരണത്തിന്റെ ഭാ​ഗമായി ഇന്നുമുതൽ മൂന്നു ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും.

Top