ഈരാറ്റുപേട്ടയില്‍ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെണ്‍കുട്ടികളെയാണ് നഷ്ടപ്പെട്ടു! ലൗ ജിഹാദ് ആവര്‍ത്തിച്ച് പിസി ജോര്‍ജ്.എതിർപ്പുമായി എറണാകുളം-അങ്കമാലി അതിരൂപത

കോട്ടയം: ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്. പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം സുപ്രീംകോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദ്!..

‘സഖാവ് വിഎസ് അച്യൂതാനന്ദന്‍ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര് ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസത്്യന്‍ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ.’ പിസി ജോര്‍ജ് പറഞ്ഞു.

സുപ്രീംകോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും പിസി ജോര്‍ജ് കൂട്ടിചേര്‍ത്തു. ലൗ ജിഹാദ് ഉണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
‘തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.’സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണ്’. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെയും രൂക്ഷവിമര്‍ശനം ഉയർത്തി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.

മതേതരത്വത്തെ ഇനി മുതല്‍ പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്ര ചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍ 2030-ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്.

നൃത്തം വൈറലായതിനൊപ്പം വര്‍ദ്ധിച്ചുവന്ന എതിര്‍ പ്രചരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ജാനകിക്കും നവീനും പറയാനുള്ളത്, അത് തങ്ങളെ ബാധിക്കുന്നില്ലെന്നതായിരുന്നു ‘അത് നിങ്ങള്‍ മുതിര്‍ന്നവരുടെ കാര്യമാണ്. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കുക.’ വിഭാഗീയതയുടെ വിദ്വേഷരാഷ്ട്രീയത്തില്‍ ‘മുതിര്‍ന്നു’പോയ മുഴുവന്‍ പേര്‍ക്കും ഇളമുറക്കാരുടെ ഈ പാകതയുടെ പ്രതികരണം പ്രചോദനമാകണം. നമ്മുടെ കുട്ടികള്‍ അവരായിത്തന്നെ വളരട്ടെ. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അദൃശ്യരേഖകള്‍ തെളിയാതിരിക്കട്ടെ, ആരും തെളിയ്ക്കാതെയും.

Top