കാവി പുരയിടത്തിലോ വിപ്ലവ പറമ്പിലോ വേലിപൊളിച്ച് കയറിയില്ലെങ്കില്‍ പട്ടിണി കിടന്ന് ചാവും; മാണിയെക്കുറിച്ച് പിസി ജോര്‍ജ്ജ് പറഞ്ഞതിങ്ങനെ

mani-george

കോട്ടയം: കെഎം മാണിയെ പരിഹസിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് രംഗത്തെത്തി. മാണിയെ പശുവിനോട് ഉപമിക്കുകയാണ് ജോര്‍ജ്ജ് ചെയ്തത്. ‘കാവി പുരയിടത്തിലോ വിപ്ലവ പറമ്പിലോ വേലിപൊളിച്ച് കയറിയില്ലെങ്കില്‍ പട്ടിണി കിടന്ന് ചാവും’ ഇതാണ് പരിഹാസം.

സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി ഒട്ടുമില്ല. ഇത്രയും നാളും വല്ലവന്റെയും പുരയിടത്തിലെ ത്രിവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുത്തു. ആ പുരയിടത്തില്‍ ഒരു തകര പോലും ഇനി 4 വര്‍ഷത്തേക്ക് കിളിര്‍ക്കില്ലെന്ന അശരീരിയും മുഴങ്ങി. ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്സല്യത്തോടെ ഒന്നു നോക്കി തീരുമാനിച്ചുറച്ച് എണീറ്റു ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവി പുരയിടത്തിലോ, വിപ്ലവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം. അല്ലേല്‍ പട്ടിണി കിടന്ന് ചാവും. കൂട്ടത്തില്‍ ഇത്രേം നാളും ഒപ്പം നടന്ന് തിന്നു കൊഴുത്ത ക്ടാവും വടിയാകും. അതുമല്ലെങ്കില്‍ ആരെങ്കിലും അറക്കാന്‍ കൊണ്ടുപോകും! പാടില്ല, അങ്ങനെ സംഭവിച്ചു കൂടാ, പിസി ജോര്‍ജ്ജ് എംഎല്‍എയുടെ കഥ തുടരുന്നു.

ഇത്രയും നാളും തങ്ങള്‍ക്കൊപ്പം നടന്ന് പുല്ല് തിന്നവന്‍ മിണ്ടാതെ അപ്പുറത്ത് മാറിക്കിടപ്പുണ്ട്. തന്റേത് കാളരാഗം തന്നെ. എന്നാണ് കെഎം മാണിയെ പിസി ജോര്‍ജ്ജ് പരിഹസിക്കുന്നത്. പക്ഷേ പാട്ടുകാരനായ അവന്‍ അമറുന്നതിന് ഗായകനാദത്തിന്റെ ഒരു മെലഡി ട്യൂണുണ്ട്, എന്നാണ് പിജെ ജോസഫിനെതിരായ പരിഹാസം.
ഗായകനാദമുള്ള കൂട്ടുകാരനെയും സ്വന്തം കിടാവിനെയും ചേര്‍ത്തു പിടിച്ച് ഒറ്റയ്ക്ക് എന്ന ബോര്‍ഡും കഴുത്തിലണിഞ്ഞ് ആ വാല്‍സല്യനിധി നില്‍പു തുടങ്ങി, എന്നാണ് കഥയുടെ അവസാന ഭാഗം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കഥ ഇതിനകം വാട്സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും അടക്കം വൈറലായിക്കഴിഞ്ഞു.

Top