ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി; സ്ഥാനാർത്ഥിയടക്കം പാർട്ടിവിട്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക്

ഇടുക്കി: മാണിസാറിന്റെ മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടി ശക്തമാകുന്നു .കോൺഗ്രസ് ഓരോ ദിവസവും തളരുകയും ചെയ്യുന്നു .വിവിധ ജില്ലകളിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടുപോകുന്നവരുടെ എണ്ണം കൂടുകയാണ് .ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കയാണ് . തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന ഷിജു ഉള്ളുരുപ്പിലും സജീവ പാർട്ടി പ്രവർത്തകരുമാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.സിപിഐയുടെ സുരേഷ് പള്ളിയാടി വിജയിച്ച നെടുങ്കണ്ടം ചാറല്‍മേട്ട് വാര്‍ഡില്‍ കോണ്‍ഗ്രസ് (ഐ) സ്ഥാനാർത്ഥിയായി ആയിരുന്നു ഷിജു ഉള്ളുരുപ്പ് മത്സരിച്ചത്. ഇവിടെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷിജു ആലപ്പൂത്രയും മത്സരരംഗത്തുണ്ടായിരുന്നു. ഷിജു ആലപ്പൂത്ര നേരത്തെ യുഡിഎഫ് വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top