കോട്ടയം ജില്ലാ പഞ്ചായത്ത് കേരള കോൺഗ്രസ് എമ്മിലെ നിർമ്മലാ ജിമ്മി പ്രസിഡന്റ്.പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് അധ്യക്ഷര്‍

കൊച്ചി:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്തായി യുഡിഎഫ് ഒതുങ്ങി. ഇതില്‍ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണ് അവര്‍ക്ക് ഭരണം ലഭിച്ചത്. 2015 ല്‍ ഏഴ് ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭരണം ഉണ്ടായിരുന്നത്. ഇക്കുറി നാലിടത്തു കൂടി ഭരണം പിടിയ്ക്കാന്‍ മുന്നണിയ്ക്കായി.

കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ നിർമ്മലാ ജിമ്മി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡൻ്റായി. 22ൽ 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവർക്കും ലഭിച്ചത്. ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, ,കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലായി.ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. മലപ്പുറം,എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലാപഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഇക്കുറി യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തത്.

അഡ്വ. ഡി. സുരേഷ് കുമാർ -തിരുവനന്തപുരം, സാം കെ ഡാനിയല്‍ -കൊല്ലം, കെ ജി രാജേശ്വരി -ആലപ്പുഴ, ഓമല്ലൂർ ശങ്കരൻ- പത്തനംതിട്ട, നിർമ്മല ജിമ്മി-കോട്ടയം, ജിജി കെ ഫിലിപ്പ് -ഇടുക്കി, പി കെ ഡേവിസ്‌ -തൃശൂർ, കെ ബിനുമോള്‍- പാലക്കാട്, എം കെ റഫീഖ- മലപ്പുറം, കാനത്തിൽ ജമീല- കോഴിക്കോട്‌, പി പി ദിവ്യ- കണ്ണൂർ, പി ബേബി- കാസർകോട്‌ എന്നിവരാണ് എല്‍ഡിഎഫില്‍ നിന്നുള്ള വിജയികള്‍. ഉല്ലാസ് തോമസ്- എറണാകുളം,എം കെ റഫീഖ- മലപ്പുറം, സംഷാദ്-വയനാട് എന്നിവരാണ് യുഡിഎഫില്‍ നിന്ന്

Top