ജോസ് കെ.മാണി പക്ഷം മുന്നണിയിൽ നിന്ന് പോയതോടെ സ്ഥാനാർഥി കുപ്പായം തുന്നി കോൺഗ്രസ് നേതാക്കൾ.

കോട്ടയം: ജോസ് പക്ഷം മുന്നണിയിൽ നിന്ന് പോയതോടു കൂടി കോട്ടയത്തെ കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും ആവേശത്തിൽ.
അര പതിറ്റാണ്ടായി കേരള കോൺഗ്രസ് കൈവശം വെച്ചിരുന്ന പല സീറ്റുകളും കോൺഗ്രസ് ഏറ്റെടുക്കും.
ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ,ഏറ്റുമാനൂർ, തിരുവല്ല സീറ്റുകളിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ വരും.

മാണി കോൺഗ്രസിന്റെ തട്ടകം ആയിരുന്നു കോട്ടയം ജില്ല കെ.എം മാണിയുടെ കാലം കഴിഞ്ഞതോടെ ഈ തടാകത്തിലും വിള്ളൽ സംഭവിച്ചിരിക്കുകയാണ്. അതിന്റെ ഫലസൂചനകൾ ആയിരുന്നു പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭഗം തോറ്റുപോയത്. അതിനെ മുതലെടുക്കുകയാണ് ഇന്നത്തെ സംസ്ഥാന കോൺഗ്രസ് നേതാക്കന്മാർ. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ ഉറ്റവർ വരുന്ന നിയമ സഭ തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലക്ക് പുറത്ത് ഒരു നിയമസഭ സീറ്റ് ആയിരുന്നു മാണി കോൺഗ്രസിന് ഉണ്ടായിരുന്നത് അവിടെ മാണിയുടെ വളർത്തു പുത്രൻ എന്നറിയപ്പെടുന്ന റോഷി അഗസ്റ്റിൻ ആയിരുന്നു എംഎൽഎ. അദ്ദേഹം ജോസ് കെ മാണിയ്ക്ക് ഒപ്പം നിൽക്കുന്നതുകൊണ്ട് ഇടുക്കിയിലും കോൺഗ്രസ് സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുന്നത്.

ഇടുക്കിയിൽ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയും ആയ റോയ് കെ പൗലോസും, മുൻ മൂവാറ്റുപുഴ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ തന്റെ സ്വന്തം തടാകമായ കാഞ്ഞിരപ്പള്ളിയിലും, പാലായിൽ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും, ഏറ്റുമാനൂരിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷും, തിരുവല്ലയിൽ മുൻ രാജ്യസഭാ എംപി പി ജെ കുര്യനോ സതീഷ് ചാത്തങ്കരിയോ മത്സരിക്കുമെന്ന് ഏകദേശം ധാരണയിൽ ആയി. ഇതിൽ പലരും കെഎം മാണിയുടെ യുടെ കാലശേഷം തങ്ങളുടെ മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ട് ഉണ്ടായിരുന്നു.എന്തായാലും ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടത് കോൺഗ്രസ് നേതാക്കൾക്ക് ഗുണകരമായിരിക്കയാണ് .വിജയം ആർക്ക് എന്നത് കാത്തിരിക്കുക തന്നെ വേണം .

Top