എന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്ക് പനി പിടിക്കുന്നു: നരേന്ദ്ര മോദി

ജയ്പൂര്‍: തന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ വിവിധ ജില്ലകളിലായി 2100 കോടി മുടക്കി നിര്‍മിക്കുന്ന 13 പദ്ധതികളുടെ ആരംഭം പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ കൂറ്റന്‍ റാലിയെയും മോദി അഭിസംബോധന ചെയ്തു. ഏകദേശം രണ്ടരലക്ഷത്തിലേറെ പേരെ പ്രതീക്ഷിച്ച റാലിക്കെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയാണു മോദി പ്രസംഗത്തിലൂടെ നല്‍കിയത്

ചിലര്‍ ബിജെപിയുടെ പേരു കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നുണ്ട്. അവര്‍ക്കു മോദിയെന്നോ വസുന്ധര രാജയെന്നോ കേള്‍ക്കുമ്പോള്‍ പനി പിടിക്കുകയാണ്. ഇത്തരത്തിലുള്ള പരിപാടികള്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ സാധാരണക്കാര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റി അറിയുന്നത് ഇത്തരം പരിപാടികളിലൂടെയാണ്. മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരിനു തങ്ങളുടെ നേതാക്കളുടെ പേര് ഫലകങ്ങളില്‍ വരുത്താന്‍ മാത്രമായിരുന്നു താല്‍പര്യം. എന്നാല്‍ ബിജെപിയുടെ അജന്‍ഡ തന്നെ വികസനമാണെന്നും മോദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും മോദി ഉന്നയിച്ചു. പാര്‍ട്ടിയെ ‘ബെയ്ല്‍ ഗാഡി (ജാമ്യക്കാരുടെ വണ്ടി) എന്നു വിളിച്ചായിരുന്നു കളിയാക്കല്‍. ‘ബേല്‍ഗാഡി’യെന്ന(കാളവണ്ടി) ഹിന്ദി വാക്കില്‍ ദ്വയാര്‍ഥം ഒളിപ്പിച്ചായിരുന്നു മോദിയുടെ പ്രയോഗം. കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും ഇപ്പോള്‍ വിവിധ കേസുകളില്‍ ജാമ്യമെടുത്തു പുറത്തിറങ്ങിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം ജനത്തിനു നന്നായറിയാം. അവര്‍ കോണ്‍ഗ്രസിനെ ഒരു ‘ജാമ്യക്കാരുടെ വണ്ടിയായി’ മാത്രമേ കണക്കാക്കൂ-മോദി പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപി സ്ഥിരം ജാമ്യം നേടിയ സാഹചര്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

Top