ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തുന്ന നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നില്ല, ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രതിഷേധം അക്രമാസക്തയതിനെ തുടര്‍ന്ന് പോലീസ് ആദ്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

കല്ലേറില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.

Top