ശബരിമലയില്‍ വന്‍ അഴിമതി; കഴിഞ്ഞ സീസണില്‍ അനാവശ്യമായി വാങ്ങിക്കൂട്ടിയത് 1.87 കോടിയുടെ പാത്രങ്ങള്‍; വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ ഫയല്‍ കാണാതായി

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ മകരവിളക്ക് കാലത്ത് 1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായി. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ദേവസ്വം കമ്മീഷണറും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരന്‍ വി.എസ് ജയകുമാര്‍ എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന കാലത്തായിരുന്നു പാത്രങ്ങള്‍ വാങ്ങിയത്. മണ്ഡല മകരവിളക്ക് ആഘോഷങ്ങളോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്റ്റേഷനറികളും വാങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ വര്‍ഷം വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കേയാണ് പിന്നെയും സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top