മഹാരാഷ്ട്ര കത്തിജ്വലിക്കുന്നു; പൊള്ളുന്ന ചൂടില്‍ അഞ്ചാം ക്ലാസുകാരി മരിച്ചു

12-year-women

മുംബൈ: മഹാരാഷ്ട്രയില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്, ഒപ്പം രൂക്ഷമായ വരള്‍ച്ചയും. കത്തി ജ്വലിക്കുന്ന മഹാരാഷ്ട്രയില്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് അഞ്ചാം ക്ലാസികാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. മറാത്ത്വാഡയിലാണ് സംഭവം നടന്നത്.

വീടിന് സമീപമുള്ള വാട്ടര്‍ പമ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോകുമ്പോഴായിരുന്നു പെണ്‍കുട്ടി കുഴഞ്ഞുവീണത്. മറാത്ത്‌വാഡയിലെ ബീഡ് സ്വദേശിനിയായ യോഗിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുമൂലം ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമായതും ഹൃദയാഘാതം ഉണ്ടായതുമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗിതയ്ക്ക് നേരത്തെ തന്നെ അസുഖമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വെള്ളം എടുക്കാനായി പോയ വഴിക്ക് കുഴഞ്ഞുവീണതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായത്.

വീടിന് അഞ്ഞൂറുമീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്ന് വെള്ളമെടുക്കാനായിരുന്നു യോഗിത പോയത്. തുടര്‍ച്ചയായി നാലു തവണ വീട്ടിലേക്ക് വെള്ളം എത്തിച്ച യോഗിത അഞ്ചാമത് വെള്ളം എടുക്കാന്‍ പോയപ്പോഴായിരുന്നു കുഴഞ്ഞുവീണത്.

Top