കണ്ണൂർ -കോഴിക്കോട് സ്വദേശിനികളായ യുവതികൾ ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു.കണ്ണീരണിഞ്ഞ് ഓസ്‌ട്രേലിയൻ മലയാളികൾ

കണ്ണൂർ: കണ്ണൂർ നടാൽ സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയും ആയ യുവതികൾ ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു. കണ്ണൂർ, എടക്കാട് നടാൽ ഹിബ്ബാസിൽ മർവ ഹാഷിം (35), കോഴിക്കോട്, കൊളത്തറ സ്വദേശിനി നീർഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ ആണ് മരിച്ച മർവ. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം കടപ്പുറത്ത് എത്തിയ മർവ തിരയിൽപ്പെടുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഷാനിയുടെ സഹോദരിയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.കോഴിക്കോട് ടീച്ചറായി ജോലി ചെയ്യുന്ന ഷാനിയുടെ സഹോദരി റോഷ്‌ന അവധിക്കാലം ചെലവഴിക്കാൻ വന്നതായിരുന്നു. കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് നീർഷ. സിഡ്‌നിയിലെ മലയാളി ഇവന്റുകളിൽ തന്റെ ‘മലബാർ തട്ടുകട’ യിലൂടെ കോഴിക്കോടൻ വിഭവങ്ങൾ ഷാനി വില്പന നടത്തിയിരുന്നു. മക്കൾ: സയാൻ, മുസ്‌ക്കാൻ, ഇസ് ഹാൻ. സിഡ്‌നിയിലെ മിന്റോയ്‌ലാണ് താമസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓസ്ട്രേലിയൻ കെഎംസിസി ഭാരവാഹികളാണ് മർവയും ഭർത്താവ് ഡോ. സിറാജുദീനും. കൂടാതെ എഎംഐഎ എന്ന സംഘടനയുടെയും സജീവ പ്രവർത്തകയാണ് എൻഎസ്ഡബ്ല്യു ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്ന മർവ. മക്കൾ: ഹംദാൻ, സൽമാൻ, വഫാ. സിഡ്‌നിയിലെ ഹോക്സ്റ്റൻ പാർക്കിലാണ് താമസം. ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറക്കെട്ടുകളുമുള്ള സ്ഥലമാണ് അപകടം നടന്ന പ്രദേശം. അപകട സാധ്യത ഏറെയുള്ള കടൽത്തീരത്തെ ഈ പ്രദേശത്തിലെ വഴുവഴുപ്പുള്ള പാറക്കെട്ടും ശക്തമായ തിരമാലകളുമാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ‘ബ്ലാക്ക് സ്പോട്ട് എന്ന് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന ഈ സ്ഥലത്ത് രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടത് ഏതാനും മാസങ്ങൾ മുൻപാണ്.

Top