ജിഷയുടെ കുടുംബം അമിറൂളിന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍

image

തിരുവനന്തപുരം: അമിറൂള്‍ ഇസ്‌ളാമിനെ അറിയില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറയുമ്പോഴും കൊലപാതകത്തില്‍ ഒരുപാട് ദുരൂഹതകള്‍ നിഴലിക്കുകയാണ്. അമ്മയ്ക്കും സഹോദരിക്കും അമീറുളിനെ നേരത്തേ അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അമിറൂള്‍ ജിഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പറയുന്നത്. ജിഷയുടെ കുടുംബം പണം കൈപ്പറ്റിയിരുന്നതായും ഇക്കാര്യത്തിലുള്ള തെളിവുകള്‍ കിട്ടിയതായും അവകാശപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ സഹോദരി ദീപയുമായി അമീറുളിന് അടുത്ത പരിചയമുണ്ടായിരുന്നു. തന്നില്‍ നിന്നും കൈപ്പറ്റിയ പണത്തിന് പകരമായി ജിഷയെ വിവാഹം കഴിച്ചുതരണമെന്ന് പ്രതി ആവശ്യപ്പെടുകയും ജിഷ വിസമ്മതിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. വീടിന് സമീപത്തെ കുളക്കടവില്‍ വെച്ച് പ്രതിയെ ജിഷയുടെ മാതാവ് രാജേശ്വരി ആയിരുന്നു കൈകാര്യം ചെയ്തത്. പണവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമായിരുന്നു കാരണമെന്നും പോലീസുകാരെയും നാട്ടുകാരെയും ഉദ്ധരിച്ച് ചാനല്‍ പറയുന്നു.

കൊലപാതകദിവസം രാവിലെ 11.30 ന് പ്രതിയെ കണ്ടതായി ഒരു പശു ഉടമയും വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ അമീറുളിനെ തിരിച്ചറിഞ്ഞു. ജിഷയുടെ വീട്ടില്‍ നിന്നും പ്രതി ഇറങ്ങിപ്പോകുന്നത് ഇയാള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടയില്‍ അമീറുളിന്റെ സുഹൃത്തുക്കളില്‍ ഒരാളെ ആസാമില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളതായും ചാനല്‍ പറയുന്നു.

Top