ഇവരെ അറിയുമോ?കുഞ്ഞാമിന വധം അന്വേഷണസംഘം എറണാകുളത്ത്

ശ്രീകണ്ഠപുരം: ഇരിക്കൂറിലെ വീട്ടമ്മ കുഞ്ഞാമിന കവര്‍ച്ചക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ എറണാകുളത്ത് കണ്ടുവെന്ന് വിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം എറണാകുളത്ത് എത്തി.
ഇവിടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം പ്രതികളെ ഇന്നലെ വൈകുന്നേരം കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം എത്തിയത്. പ്രതികളായ രണ്ടു സ്ത്രീകളെയും യുവാവിനെയും കണ്ടതായി ഇവിടെ ജോലി ചെയ്യുന്ന ഒരാള്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവരം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.

കേരളത്തിലെ മറ്റു ചില സ്ഥലങ്ങളിലും പ്രതികളെ കണ്ടതായി അടുത്തിടെ പോലീസിന് വിവരം ലഭിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് സഹായകമാകുമെന്നാണ് പോലീസ് കരുതുന്നത്. ഇരിട്ടി ഡിവൈഎസ്പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും അന്വേഷണസംഘത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top