കാന്‍സര്‍ ബാധിച്ച് കിടപ്പിലായ വൃദ്ധയെ പീഡിപ്പിച്ചു.പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുടെ ശ്രമം

 

വടക്കാഞ്ചേരി: കാന്‍സര്‍ ബാധിച്ച് കിടപ്പിലായ വയോധികയെ വീട്ടില്‍കയറി പീഡിപ്പിച്ചു.പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുടെ ശ്രമം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് ഇരക്ക് ആയിരം രൂപ വാഗ്ദാനം ചെയ്തു. . മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് മണ്‍വെട്ടത്താണ് മൃഗീയമായ സംഭവം നടന്നത്. പേരക്കുട്ടിയായ അഞ്ചുവയസ്സുകാരന്റെ മുന്നില്‍വെച്ചാണ് വൃദ്ധ പീഡനത്തിന് ഇരയായത്.
വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ കൊണ്ടാഴി പ്ലാക്കല്‍ ഉമ്മര്‍ (55), ചെറക്കോട് വീട്ടില്‍ നാരായണന്‍നായര്‍ (74) എന്നിവരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മകളോടൊപ്പം കഴിയുന്ന വൃദ്ധക്ക് പരസഹായമില്ലാതെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. മകള്‍ പുറത്തുപോയ സമയത്ത് ഉമ്മറും നാരായണന്‍നായരും വയോധികയെ കട്ടിലില്‍ നിന്ന് താഴേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി.
വയോധികയും പേരക്കുട്ടിയും ഉറക്കെ കരഞ്ഞെങ്കിലും വാതില്‍ അടച്ചിരുന്നതിനാല്‍ പരിസരവാസികള്‍ ആരും കേട്ടില്ല. മകള്‍ തിരിച്ചെത്തിയപ്പോള്‍ വൃദ്ധ അവശനിലയിലായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് സലാം തടയുകയായിരുന്നു. വൃദ്ധയുടെ കയ്യില്‍ ആയിരം രൂപ നല്‍കിയശേഷം പരാതിപ്പെടരുതെന്നും കേസൊതുക്കണമെന്നും സിപിഎം നേതാവുകൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടതായും പറയുന്നു.
ഇതനുസരിച്ച് ഇവര്‍ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം

Top