ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം

മെല്‍ബണ്‍: ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെത്തിയ സ്ത്രീകളെ മോദിയുടെ ഗുണ്ടകള്‍ തടയുകയായിരുന്നെന്ന് ദി വീക്കെന്‍ഡ് ഓസ്ട്രേലിയന്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

modi goon

‘മോദിയുടെ ഗുണ്ടകള്‍ സ്ത്രീകളെ ഹിന്ദു ക്ഷേത്രത്തില്‍ തടഞ്ഞു’ എന്നതാണ് തലക്കെട്ട്. ശബരിമല ക്ഷേത്രം തുറക്കുന്നതിന് മുമ്പായി തുടങ്ങിയവരില്‍ നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി അനുഭാവികളും ഉള്‍പ്പെടുന്നു. മലമുകളില്‍ മണിക്കൂറുകളോളം നടന്ന് മാത്രം എത്താന്‍ കഴിയുന്ന ശബരിമലയിലേക്ക് സുപ്രീം കോടതിവിധി പ്രകാരം എല്ലാവരെയും കടത്തിവിടുമെന്നാണ് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത് – പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആക്രമിച്ചതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top