രാജ്യത്ത് 39,361 പേർക്ക് കൂടി കോവിഡ് :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,361 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.416 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

3.41 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ പകുതിയോളം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.

35,968 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 4,11,189 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,20,967 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,05,79,106 പേർ സുഖം പ്രാപിച്ചു .

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,54,444 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ 45,74,44,011 പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ വ്യക്തമാക്കി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 43,51,96,001 പേർക്ക് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട് .

Top