രാജ്യത്ത് 37,566 പേർക്ക് കൂടി കോവിഡ് ;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിൽ താഴെ എത്തിയത് 102 ദിവസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 37, 566 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

102 ദിവസങ്ങൾക്ക് ശേഷമാണ് 40,000ത്തിൽ താഴെ പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിദിന മരണനിരക്കും ആയിരത്തിൽ താഴെയെത്തിയതും ആശ്വാസമേകുന്നുണ്ട്. 907 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേർ രോഗമുക്തി നേടി.ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി.

രാജ്യത്ത് ഇതുവരെ 23,66,601 പേർ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 5,52,659 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Top