ട്രിപ്പിൾ ലോക് ഡൗൺ : ബാങ്കുകൾ പ്രവർത്തിക്കുക ആഴ്ചയിൽ മൂന്നുദിവസം ; പാത്രം, പാൽ വിതരണം രാവിലെ എട്ട് വരെ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ നിയന്ത്രണങ്ങൾ പുതുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

ട്രിപ്പിൾ ലോക് ഡൗൺ ഇല്ലാത്ത ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവര്ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

 

Top