ആശങ്കയൊഴിയുന്നു…!രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.52 ലക്ഷം പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരിടവേളയ്ക്കിടെ രാജ്യത്ത് ആശങ്കയൊഴിയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നൽകി പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1.52 ലക്ഷം പേർക്കാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 3128 കോവിഡ് മരണങ്ങളാണ്.

വൈറസ് ബാധയെ തുടർന്ന് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്.

അതേസമയം നിലവിൽ രാജ്യത്ത് 20,26,092 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം 2,56,92,342 പേർ രോഗമുക്തി നേടി. 21,31,54,129പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.

Top