ആവശ്യമെങ്കിൽ മാത്രം പ്രതികളെ അറസ്റ്റ് ചെയ്യാൻ അനുമതി ;കഴിഞ്ഞ വർഷം പരോൾ നൽകിയ തടവുകാർക്ക് ഈ വർഷവും 90 ദിവസം പരോൾ നൽകാനും സുപ്രീംകോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂവെന്ന് സുപ്രീംകോടതി. ജയിലുകൾ നിറഞ്ഞ് രോഗവ്യാപന സാധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ തടവുകാർക്ക് മതിയായ ചികിത്സാ സംവിധാനം ഏർപ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം പരോൾ ലഭിച്ച തടവുകാർക്ക് ഈ വർഷവും 90 ദിവസങ്ങൾ വരെ പരോൾ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തടവുകാർക്കും ജയിൽ ജീവനക്കാർക്കും ടെസ്റ്റിങ് ഇടക്കിടെ നടത്തി കോവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും കോടതി പറഞ്ഞു.

ഡൽഹിയിലെ ജയിലുകളിൽ കൊള്ളാവുന്നതിന്റെ രണ്ടിരട്ടി ആളുകളാണ് തടവിലുള്ളത്. ഇതോടെ രൂക്ഷമായ കോവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടാകുന്ന സാഹചര്യമാണ്. ഇത് കൂടി കണ്ടുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

പുറത്തിറങ്ങിയാൽ കോവിഡ് പിടിപെടുമെന്ന് ഭയമുള്ള തടവുകാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയണം. നാല് ലക്ഷത്തിലേറെയാണ് രാജ്യത്തെ തടവറകളിൽ കഴിയുന്നവരുടെ ആകെ എണ്ണം. ഇതിൽ പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാർപ്പിച്ചിട്ടുണ്ട്.

 

Top