ഓക്സ്ഫഡ് യൂണിവേഴ്സിറ്റി കോവിഡ് വാക്സിന്‍ ഫലപ്രദം; ഗുരുതര പാര്‍ശ്വഫലങ്ങളില്ലെന്ന് കണ്ടെത്തല്‍

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് വിലയിരുത്തല്‍. ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേകയാണ് മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുളളതാണ് ഈ വാക്സിനെന്നും ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഇക്കാര്യം ഉറപ്പുനല്‍കുന്നതായും ആസ്ട്രസെനേക മേധാവി പാസ്‌കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെങ്ങുമുളള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഉദേശിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90 ശതമാനം ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുളള രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനം ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി എഴുപത് ശതമാനമാണ്. രണ്ട് തരത്തിലുളള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Top