രാജ്യത്ത് ഭീതിയൊഴിയുന്നു…! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് :കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,96,427 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. പ്രതിദിന രോഗികളുടെഎണ്ണം രണ്ട് ലക്ഷത്തിൽ താഴെ.

കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,96,427 പേർക്കാണ്. അതേസമയം 3,26,850 പേർ രോഗമുക്തി നേടി. 3511 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായി റിപ്പോർട്ടുകൾ.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതിൽ2,40,54,861 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവിൽ 25,86,782 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top