അഭയമല്ല ഇത് നരകം; തെന്മല പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികര്‍ക്ക് ക്രൂര പീഡനം; ഉടമ പിടിയില്‍

കൊല്ലം തെന്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികമാര്‍ക്ക് ക്രൂര പീഡനം. പുനര്‍ജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്‌മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്.

എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികര്‍ പരാതിയില്‍ പറയുന്നു. ഇന്ന് സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികര്‍ പ്രദേശവാസിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെടെ 12 പേര്‍ അന്തേവാസികളാണ് അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ബ്രഹ്‌മദാസ് നിര്‍ബന്ധിച്ച് മദ്യം നല്‍കി വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിക്കുമായിരുന്നുവെന്ന് വയോധികര്‍ പറയുന്നു. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ബ്രഹ്‌മദാസിന്റെ ഭാര്യ നടത്തിക്കൊണ്ടു വരികയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണത്തിന് ശേഷം ഇയാളാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്. ഇന്ന് സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികര്‍ നാട്ടുകാരിയോട് കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.

രാത്രി ഏറെ വൈകി വയോധികമാരെ മറ്റൊരു മുറിയിലാക്കി മദ്യം നല്‍കുകയും അത് കുടിച്ചില്ലെങ്കില്‍ അവരെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. അസഭ്യവാക്കുകള്‍ പറഞ്ഞാണ് മര്‍ദിക്കുക.

 

Top