അടച്ചിടൽ തുടരും..! സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക് ഡൗൺ നീട്ടി ; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചിടൽ തുടരും. ഒരാഴ്ചത്തേക്കാണ് ലോക് ഡൗൺ നീട്ടുക. ഇന്ന് ചേർന്ന വിദഗ്ദ സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി.

നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി അതേപടി തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് വ്യാപന തോത് ഉയർന്ന നിലയിൽ തന്നെ തുടരുന്നതിനാലാണ് നടപടി.

മെയ് 23 വരെയാണ് ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തും.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

ലോക്ക്ഡൗൺ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സർക്കാരിനു മുന്നിലുണ്ടായിരുന്നു. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി മറ്റിടങ്ങളിൽ മിനി ലോക്ക്ഡൗണിലേക്കു പോവണമെന്ന നിർദ്ദേശവും സർക്കാർ പരിഗണിച്ചിരുന്നു.

എന്നാൽ ഏതാനും ദിവസം കൂടി സമ്ബൂർണമായ അടച്ചിടൽ വേണമെന്നും അതിനു ശേഷം ഇക്കാര്യം പരിഗണിക്കുന്നതാവും നല്ലതെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.

Top