വയനാട്ടിൽ സ്വകാര്യ ബസുടമയെ മരിച്ചനിലയിൽ കണ്ടെത്തി ;മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ

സ്വന്തം ലേഖകൻ

വയനാട്: സ്വകാര്യ ബസുടമയെ മരിച്ച നിലയിൽ കണ്ടെത്തി. കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശിയായ പി സി രാജമണി(48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ട്. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കടൽമാട് സുൽത്താൻബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി.

കോവിഡ് വൈറസ് ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിലായിരുന്നു.മനോവിഷമത്തെ തുടർന്നാണ് രാജമണി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പറയുന്നു.

Top