രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരി 13ന്; ആധാർ കാർഡ് ഹാജരാക്കണം

രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ വാക്‌സിൻ വിതരണത്തിന് തയ്യാറാണ്. ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷന് റജിസ്ട്രേഷൻ ആവശ്യമില്ല.

അടുത്ത ബുധനാഴ്ചയോടെ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ജില്ലാ അധികാരികൾക്ക് സ്ഥലവും സമയവും തീരുമാനിക്കാം. വാക്സീൻ കുത്തിവയ്ക്കാനെത്തുന്നവർ ആധാർ കാർഡ് ഹാജരാക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ 2.5 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളതെന്ന്. 44% പേരിൽ മാത്രമാണ് ആരോഗ്യ പ്രശ്നങ്ങളുള്ളത്. 56% പേർക്കും ലക്ഷണങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. കർനാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി നാല് പ്രൈമറി കേന്ദ്രങ്ങളിലായിരിക്കും (ജിഎംഡിസി) വാക്സീൻ സംഭരിക്കുക. 37 കേന്ദ്രങ്ങളിൽ വാക്സീൻ സംഭരിച്ചുവയ്ക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രാജേഷ് ഭൂഷൻ അറിയിച്ചു.

Top