സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങൾ !തിരുവനന്തപുരത്ത് ഒരുമരണം കൂടി !

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം കാസര്‍ഗോഡും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഞായറാഴ്ച്ച മരണപ്പെട്ട താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ്. കാസര്‍ഗോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചാണ് ശശിധര മരണപ്പെടുന്നത്. ശശിധരക്ക് ഔരാഴ്ച്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്കപട്ടികയില്‍ നാനൂറോളം പേര്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം ആറ് ആയി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന വ്യക്തിയാണ് പ്രശുഭ. ഒപ്പം മാനസിക വളർച്ചയും കുറവായിരുന്നു. അസുഖ ബാധിതയായി ദീർഘനാളായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു പ്രശുഭ. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കാട്ടാക്കടയിലെ തൂങ്ങാംപാറയിൽ നേരത്തെയും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തൂങ്ങാംപാറയിലെ തന്നെ ഒരു പിതാവിനും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് പ്രശുഭയുടെ വീടും.

Top