സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി !വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു .മമലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (63) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇദ്ദേഹം മൂന്‍ സന്തോഷ് ട്രോഫി താരം കൂടിയാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്മഹാരാഷ്ട്ര ടീമിന് വേണ്ടി അഞ്ച് വര്‍ഷത്തോളം കളിച്ചിട്ടുണ്ട് ഹംസക്കോയ. ന്യൂമോണിയ ബാധിതനായ ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഹംസക്കോയ. ഇന്നലെ ഉച്ചയോടെ ആരോഗ്യനില വഷളായ ഹംസക്കോയയെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് പ്ലാസ്മ തെറാപ്പി നടത്തിയത്. ഇദ്ദേഹത്തിന്റെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമായ രണ്ട് ചെറുമക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, കോഴിക്കോട് നിന്നും ബഹ്‌റൈനില്‍ എത്തിയ ആള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജുണ്‍ 2 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ബഹ്‌റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പയ്യോളിയിലും പരിസര പ്രദശേങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ രണ്ട് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ അടക്കമുള്ള മറ്റ് യാത്രക്കാരുടെ സ്രവങ്ങള്‍ ശേഖരിക്കുകയും ക്വാറന്റീന്‍ നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചുമാണ് പുറത്തേക്ക് വിട്ടത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കമ്പനി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവിടെ ധാരാളം പേര്‍ താമസിക്കുന്നതിനാല്‍ സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്റീന്‍ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് ഇയാള്‍ പോയത്.

Top