സം​സ്ഥാ​ന​ത്ത് ആറു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19; രോ​ഗ​ബാ​ധി​ത​ർ 12, സംസ്ഥാനത്ത് കനത്ത ജാഗ്രത, ഏഴാംക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.സം​സ്ഥാ​ന​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ല്ലാം നി​യ​ന്ത്രി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഇ​ത്ത​രം നി​ർ​ദ്ദേ​ശം ന​ൽ​കും.സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും തീരുമാനിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും.മാ​ർ​ച്ച് മാ​സം മു​ഴു​വ​ൻ ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം തു​ട​രാ​മെ​ന്നാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആറു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​ർ​ക്കാണ് പത്തനംതിട്ടയിൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം രോ​ഗ​ബാ​ധ സം​ശ​യി​ച്ച് 19 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.ഇ​റ്റ​ലി​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തി​നി​ടെ കോ​വി​ഡ് 19 രോ​ഗ​വും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ പി.​വി.​നൂ​ഹ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.നാ​ല് സ​ന്ദേ​ശ​ങ്ങ​ൾ ഇ​തു​വ​രെ സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ദ​യ​വാ​യി പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

Top