കേരളം ഭയാശങ്കയിൽ !ഇന്ന് 608 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 396 രോഗികള്‍; തിരുവനന്തപുരത്ത് 201 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 608 പേര്‍ക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത് എന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 181 പേര്‍ക്ക് കൊവിഡ് ഭേദമായി.

ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി ആശുപത്രി വിട്ടത് 181 പേരാണ്. സൗദിയില്‍ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. 130 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നത്തെ രോഗികളില്‍ 26 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെയുള്ള ഏറ്റവും വലിയ കണക്കിനര്‍ത്ഥം സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലെത്തുന്നു എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം കൂടുന്നതിനാല്‍ ജില്ലകളിലെ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം കെ ഇമ്പശേഖര്‍, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖര്‍ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഢി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആര്‍ പ്രേമകുമാര്‍ ഇടുക്കി, ജെറോമിക് ജോര്‍ജ് എറണാകുളം, ജീവന്‍ ബാബു തൃശൂര്‍, എസ് കാര്‍ത്തികേയന്‍ പാലക്കാട്, എന്‍എസ്‌കെ ഉമേഷ് മലപ്പുറം, വീണ മാധവന്‍ വയനാട്, വി വിഘ്‌നേശ്വരി കോഴിക്കോട്, പിആര്‍കെ തേജ കണ്ണൂര്‍, അമിത് മീണ കാസര്‍കോട്.

തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാന്‍ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്‌സ് ക്വാറന്റീനും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും നിര്‍മിക്കാന്‍ ഇവര്‍ കളക്ടര്‍മാരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top