ആർത്തവവും സ്ത്രീകളിലെ സെക്സ് ഹോർമോണുകളും കൊറോണ വൈറസിനെ പ്രതിരോധിക്കും !ഈസ്ട്രജൻ ഹോർമോൺ സ്ത്രീ ശരീരത്തിൽ കൊറോണ വൈറസിന് ഒരു തടസമായി പ്രവർത്തിക്കും

കൊറോണ വൈറസും ആർത്തവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മെഡ് പേജ് ടുഡേയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നത് ആർത്തവമുള്ള സ്ത്രീകൾക്ക് വളരെ ചെറിയ സമയം മാത്രമേ ആശുപത്രിയിൽ കഴിയേണ്ടി വരുന്നുള്ളൂ എന്നാണ്. ആർത്തവവിരാം നടന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ആർത്തവമുള്ള സ്ത്രീകൾ രോഗമുക്തി നേടി നേരത്തെ ആശുപത്രി വിടുന്നു. ഒപ്പം, രോഗത്തിന്റെ തീവ്രതയും വളരെ കുറഞ്ഞ നിലയിലായിരിക്കും അനുഭവപ്പെടുന്നത്. ഇറ്റലിയിലെ ഒരു ഗവേഷകസംഘത്തിന്റെ പഠനറിപ്പോർട്ടിൽ പറയുന്നത് ഈസ്ട്രജൻ ഹോർമോൺ സ്ത്രീ ശരീരത്തിൽ കൊറോണ വൈറസിന് ഒരു തടസമായി പ്രവർത്തിക്കുന്നെന്നാണ്.
സ്ത്രീകൾക്ക് ഈസ്ട്രജൻ ഒരു ‘സംരക്ഷകൻ’ ആണോ?

ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഈസ്ട്രജന്റെ പങ്ക് എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. ‘സ്ത്രീ ഹോർമോൺ എന്നാണ് ഈസ്‌ട്രജൻ അറിയപ്പെടുന്നത്. സ്ത്രീ സ്വഭാവവും സ്ത്രീയുടെ പ്രത്യേകതകളും ഈ ഹോർമോൺ കാരണമാണ് സംഭവിക്കുന്നത്. ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച തല മുതൽ കാൽ വരെ ഈസ്ട്രജൻ ഹോർമോൺ ഉണ്ടാകും. ആർത്തവവിരാമം സംഭവിക്കുന്ന ഒരു സ്ത്രീയിൽ ഈസ്ട്രജന്റെ കുറവ് അനുഭവപ്പെടും. സ്വാഭാവികമായും ഈ സമയത്ത് കൂടുതൽ കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർത്തവവിരാമം സ്ത്രീകളിൽ സംഭവിക്കുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നു. ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ സ്ത്രീകളിൽ ശരീരഭാരം വർദ്ധിക്കും. രോഗപ്രതിരോധശേഷി കുറയുന്നതിനൊപ്പം ഈ സമയത്ത് ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹം, രക്താദിസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.ഇക്കാരണങ്ങളാൽ കൊണ്ടൊക്കെ തന്നെയാണ് ഈസ്ട്രജൻ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നുവെന്ന് പറയുന്നത്.

ഹോർമോൺ തകരാറ് മൂലം എന്തെങ്കിലും സംഭവിക്കുമോ ?

ഗർഭിണികളായ സ്ത്രീകളിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഹോർമോണുകൾ ഉയർന്ന അളവിൽ ആയിരിക്കും. ഗർഭിണികളായ സ്ത്രീകൾ ചെറുപ്പവും പ്രത്യുല്പാദന പ്രായത്തിലുള്ളവരും ആയിരിക്കും. എന്നാൽ, അതേ പ്രായത്തിലുള്ള മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഗർഭിണികൾക്ക് അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. കാരണം, ഗർഭിണിയായ സ്ത്രീകളിൽ പ്രതിരോധശേഷി അല്പം കുറവായിരിക്കുമെന്നത് തന്നെയാണ്. അതേസമയം, ആർത്തവവിരാം സംഭവിച്ച സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഗർഭിണികളായ സ്ത്രീകൾ തന്നെയായിരിക്കും പ്രതിരോധത്തിൽ മുന്നിൽ നിൽക്കുക.

അതേസമയം, പ്രതിരോധ ശേഷി തന്നെയാണ് കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ചതെന്നാണ് വിദഗ്ദർ പറയുന്നത്. മൂക്ക്, കണ്ണ്, തൊണ്ട എന്നിവിടങ്ങളിൽ കൂടിയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, രോഗപ്രതിരോധ ശേഷിയും കോവിഡ് 19 ബാധയിൽ നിർണായകഘടകമാണ്. ഒരു മനുഷ്യൻ ജനിക്കുമ്പോൾ മുതൽ ശരീരം രോഗപ്രതിരോധ ശേഷി നേടുന്നുണ്ട്. എന്നാൽ, പോഷകാഹാരക്കുറവ്, വിളർച്ച, പ്രമേഹം, രക്തമാതിസമ്മർദ്ദം എന്നിവയുള്ളവരിൽ അണുബാധ കാര്യങ്ങൾ വഷളാക്കും.

കൊറൊണവൈറസ് ലോകത്തെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ മുതൽ ചർച്ചയ്ക്ക് വിധേയമായ വിഷയമാണ് പുരുഷനിലും സ്ത്രീയിലും ഇത് വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം. കാരണം, പ്രതിരോധ ശേഷി വ്യത്യസ്തമായിരിക്കും എന്നത് തന്നെ. ഒരാൾ ഏത് ലിംഗത്തിൽപ്പെട്ടയാൾ ആണെന്നത് കൊറോണ വൈറസ് പിടിപെടുമ്പോൾ പ്രധാനപ്പെട്ട കാര്യമാണെന്ന് പഠനങ്ങളും ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഈ പഠനങ്ങളിൽ കൂടുതലും സ്ത്രീകളിലെ ലൈംഗിക ഹോർമോണുകളും കൊറോണ വൈറസ് പകരാനുള്ള സാധ്യത ആയിരുന്നു കൂടുതലും.പ്രതിരോധ ശേഷി തന്നെയാണ് കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ചതെന്നാണ് വിദഗ്ദർ പറയുന്നത്. മൂക്ക്, കണ്ണ്, തൊണ്ട എന്നിവിടങ്ങളിൽ കൂടിയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Top