ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം.ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായ ഏഴു കേസുകള്‍ ഇന്ത്യയില്‍

കൊച്ചി:കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലെ ഏഴ് പേരില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ പുറത്ത് വിട്ട ജനിതക സീക്വന്‍സിങ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്. എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ന്ന രോഗതീവ്രതയോ മരണമോ ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്വേഷണത്തിലുള്ള വകഭേദം(വേരിയന്‍റ് അണ്ടര്‍ ഇന്‍വസ്റ്റിഗേഷന്‍) എന്ന വിഭാഗത്തിലാണ് ഡെല്‍റ്റ പ്ലസിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്. വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു.വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു.

കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്സിനേഷന്‍ തന്നെയാണെന്നും വൈറസ് ബാധമൂലം ഗുരുതര രോഗാവസ്ഥ ഉണ്ടാകുന്നത് തടയാന്‍ ബൂസ്റ്റര്‍ ഷോട്ട്സ് എടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

തങ്ങളുടെ ഡേറ്റ ബേസില്‍ 10ല്‍ താഴെ കേസുകള്‍ മാത്രമേ AY.4.2 മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഒക്ടോബര്‍ 21ന് അറിയിച്ചു. അതേ സമയം യുകെ ആരോഗ്യ അധികൃതര്‍ ഡെല്‍റ്റ പ്ലസ് മൂലമുള്ള 15,120 കേസുകള്‍ കണ്ടെത്തി. പ്രബലമായ ഡെല്‍റ്റ വകഭേദത്തേക്കാല്‍ വേഗത്തില്‍ പടരാന്‍ കഴിയുമെന്നതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദം നിരീക്ഷണത്തിലാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. എന്നാല്‍ ഡെല്‍റ്റയേക്കാൾ കൂടുതല്‍ തീവ്രമാണെന്നോ വാക്സീനുകളെ ഈ വകഭേദം നിഷ്പ്രഭമാക്കുമെന്നോ ഇതേ വരെ സൂചനകളില്ല.

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിലവിലെ പ്രബല വൈറസ് വകഭേദം. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കേസുകളുടെ 99.8 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമാണ്. എന്നാല്‍ യുകെയിലും റഷ്യയിലും ഇസ്രായേലിലും അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് പിന്നില്‍ ഡെല്‍റ്റ പ്ലസ് വകഭേദമാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്.

Top