ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക,ആരോഗ്യമുള്ള ഇന്ത്യയെ സൃഷ്ടിക്കാം.രാജ്യത്തോട് സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ചു .ഇതിനായി പ്രധാനമന്ത്രി പ്രത്യേക ഫണ്ട് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പങ്കുവച്ചിട്ടുണ്ട്.

രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ബി.ജെ.പി എം.പിമാരും ഒരു കോടി രൂപ വീതം നൽകുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ വ്യക്തമാക്കിയിരുന്നു. എം.പി ഫണ്ടിൽ നിന്നുമാണ് ഈ തുക കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. 386 എം.പിമാരാണ് ഇരുസഭകളിലുമായി ബി.ജെ.പിക്കുള്ളത്.പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തേ കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രി ജീവനക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ്.അതേസമയം,​ ഒറ്റ ദിവസം കൊണ്ട് 149 പേർക്കാണ് രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. നിലവിലെ സാഹചര്യമനുസരിച്ച് കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാൻ ഒരു വർഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

Top