ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെ വായുവിലൂടെയും കൊറോണ പടരാം-ഗവേഷകർ.

ബെയ്ജിങ്:ലോകത്ത് കോവിഡ് ഭീകരമായി ഉയരുകയാണ് . രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ത്യയിൽ രോഗവ്യാപനം അതീവ രൂക്ഷമായി.ഇതിനിടെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നു . ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിൽനിന്നും കോവിഡ് പകരാമെന്ന് പഠനം. ചൈനയിലെ യാങ്ഷൗ യൂണിവേഴ്സിറ്റിയാണ് ഈ പഠനം പുറത്തുവിട്ടത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തിലും വൈറസിന്റെ സാന്നിധ്യമുണ്ട്. ഫ്ലഷ് ചെയ്യുന്നതു മൂലം ഇത് അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അതിനാൽ ക്ലോസറ്റിന്റെ ലി‍ഡ് അടച്ചതിനുശേഷം ഫ്ലഷ് ചെയ്യണമെന്നും ഗവേഷകർ പറയുന്നു.

കോവിഡ് ബാധിതനായ ഒരാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും പുറത്തേക്ക് തെറിക്കുക. നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ കഴിയാത്ത ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും മറ്റൊരാൾ ഇതേ ശുചിമുറി ഉപയോഗിക്കുന്നതിലൂടെ അയാളിലേക്ക് പ്രവേശിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയായിരിക്കും വൈറസ് ശരീരത്തിൽ പ്രവേശിക്കുകയെന്നും ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിൽ നൽകിയിരിക്കുന്ന പഠനത്തിൽ പറയുന്നു.ഇത്തരത്തിലുള്ള വൈറസ് വ്യാപനം തടയുന്നതിനായി ക്ലോസറ്റിന്റെ ലി‍ഡ് അടച്ചതിനുശേഷം മാത്രമേ ഫ്ലഷ് ചെയ്യാൻ പാടുള്ളൂ. വാർത്ത ഏജൻസിയായ പിടിഐയാണ് ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.

Top