ധാരാവിയിൽ 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊറോണ…

മുംബയ് : ധാരാവിയിൽ 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് മുംബയിലെ ധാരാവി.ചികിത്സയിലായിരുന്ന 56കാരന്റെ കുടുംബാംഗങ്ങളായ 10 പേർക്ക് വിലക്കേർപ്പെടുത്തി. രോഗബാധിതൻ താമസിച്ച കെട്ടിടവും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടുത്തുകാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതർ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്.ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഹാരാഷ്ട്ര‍യിൽ റിപ്പോർട്ട് ചെയ്ത 320 കൊറോണ കേസുകളിൽ പകുതിയും മുംബയ് നഗരത്തിലാണ്.

Top