ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 31ആയി.കടുത്ത വിലക്കയറ്റത്തിന് സാധ്യത !!ഇറാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തിരിച്ചു.

ന്യൂഡൽഹി: തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 31ആയി.25കാരനായ ഉത്തംനഗർ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ അടുത്ത ഏഴ് ബന്ധുക്കളെ നിരീക്ഷണത്തിലാക്കി. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഡൽഹി മയൂർവിഹാർ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ മൂവായിരത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 78 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 29 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ദില്ലിയിലും തെലങ്കാനയിലും രാജസ്ഥാനിലുമടക്കമാണ് ബാധിതർ ചികിത്സയിലുളളത്. അമേരിക്കയും സൗദി അറേബ്യയും അടക്കമുളള രാജ്യങ്ങളിലും കൊറോണ എത്തിക്കഴിഞ്ഞു.

 ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കികൊറോണ ഭീതി കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ആധാർ അധിഷ്‌ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം മാർച്ച് 31വരെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പകരം ജീവനക്കാർ പഴയത പോലെ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തണം. പഞ്ചിംഗ് യന്ത്രത്തിൽ മുഖം അടുപ്പിച്ച് വച്ച് ഹാജർ രേഖപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് താത്കാലികമായി ഒഴിവാക്കിയിരുന്നു.ഡൽഹി സ്‌കൂളുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാവിലെയുള്ള അസംബ്ളി വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കി. അങ്കണവാടികൾക്കും അവധി നൽകി. മാർച്ച് 31ന് വരെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 ആൾക്കൂട്ടം വേണ്ടആൾക്കൂട്ട പരിപാടികൾ കഴിയുന്നതും ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. ആളുകൾ കൂട്ടമായി എത്തുന്ന പരിപാടികളുടെ സംഘാടകർ സംസ്ഥാന, ജില്ലാ അധികൃതരെ അറിയിക്കണം. പാർലമെന്റിൽ സന്ദർശക നിയന്ത്രണംഏതാനും ദിവസത്തേക്ക് പാർലമെന്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. സന്ദർശകരെ നിയന്ത്രിക്കാൻ എം.പിമാർക്ക് നിർദ്ദേശം നൽകി. പാർലമെന്റ് നടപടികൾ കാണാൻ വരുന്നവർക്ക് കർശന നിയന്ത്രണമുണ്ടാകും.

 കുവൈറ്റിൽ സ്‌ക്രീനിംഗ് ഇളവ്ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ വിമാനത്താവളത്തിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈറ്റ് റദ്ദാക്കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ചാണിത്. തീരുമാനത്തിന് കുവൈറ്റ് അമീറിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയ്‌ക്കു പുറമേ അസർബൈജാൻ, ടർക്കി, ഈജിപ്‌ത്, സിറിയ, ജോർജിയ, ബംഗ്ളാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് സ്‌ക്രീനിംഗ് നിർബന്ധമാക്കിയത്.ഇറാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തിരിച്ചു.മടക്കയാത്രയിൽ ഇന്ത്യയിലുള്ള ഇറാൻ പൗരൻമാരെ കൊണ്ടുപോകുംസിക്കിമിൽ വിദേശികൾക്ക് വിലക്ക്.വിദേശ വിനോദ സഞ്ചാരികൾക്ക് സഞ്ചാര നിയന്ത്രണം മുഖാവരണം അടക്കമുള്ള അടിയന്തര വസ്‌തുക്കൾക്ക് ഉയർന്ന വില ഈടാക്കിയാൽ നടപടിയെന്ന് കേന്ദ്രം

കൊറോണ വൈറസിനെ കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ കോഴി വ്യവസായം നേരിടുന്നത് 1 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ജനുവരി ആദ്യവാരം മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന കോഴി ഇറച്ചി വില 30 രൂപയിലേക്കാണ് എത്തിയത്. കോഴി ഇറച്ചി ഉപയോഗിക്കുന്നത് വഴി കൊറോണ വൈറസ് ശരീരത്തില്‍ എത്തുമെന്ന പ്രചാരണം വ്യാപകമാണ്.

ആഗോള തലത്തില്‍ 95265 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3281 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ മാത്രം 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ കഴിയൂവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദനോം ഗെബ്രിയേസസ്.രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് 33 രാജ്യങ്ങളിലായി 2055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രധാനമായും മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന . ആഗോള തലത്തില്‍ 95265 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3281 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ മാത്രം 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top