കൊറോണ ഭീകര രൂപം കൊള്ളുന്നു ! ഇന്ത്യാ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി വച്ചു.ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ വിദ്യാലയങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി:ലോകത്തെ ഭീതിയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. സൗകര്യ പ്രദമായ രീതിയില്‍ ഉച്ചകോടി പുനക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഉച്ചകോടിക്കായി ബ്രസല്‍സിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര റദ്ദാക്കി. അതേസമയം പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും രവീഷ്‌കുമാര്‍ അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബുറഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും.

ലോകത്താകമാനം 95,300 ൽ അധികം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 3200 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ ഇന്നലെ 38 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2981 ആയിരുന്നു. ചൈനയ്‍ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. 107 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇറാനില്‍ 77 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി 93565 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കൊറോണ വൈറസ് ഇന്ത്യയില്‍ പട‍ർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരൂമാനം. ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് മാര്‍ച്ച് 31 വരെ എല്ലാ സ്കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിന് പുറമെ ബയോമെട്രിക് ഹാജര്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവയ്ക്കാനും ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോർപ്പറേഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുര്‍ബാനയില്‍ മാറ്റം

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കുര്‍ബാന സ്വീകരണത്തിന് മാറ്റം നിർദ്ദേശിച്ച് സീറോ മലബാര്‍ സഭ. ഹരിയാനയിലെ ഫരീദാബാദ് രൂപതയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കുർബാന കയ്യില്‍ സ്വീകരിച്ചാല്‍ മതി. കുര്‍ബാന മധ്യേ പരസ്പരം കൈ കൊടുക്കേണ്ടതില്ല പകരം കൈകൂപ്പി വണങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 28,529 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് 28,529 പേർ നിരീക്ഷണത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. രാജ്യത്ത് ഇതുവരെ 30 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗാസിയാബാദിലാണ് ഏറ്റവും അവസാനം രോഗം റിപ്പോർട്ട് ചെയ്തത്.

സ്വിറ്റ്‍സര്‍ലണ്ടിൽ കൊറോണ മരണം

കൊറോണ ബാധിച്ച് സ്വിറ്റ്‍സര്‍ലണ്ടിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ലോകത്ത് കൊറോണ ഭീതി പടരവെയാണ് പുതിയൊരു രാജ്യത്ത് കൂടി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അമേരിക്കയില്‍ മൂന്ന് മരണം കൂടി
യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ചൊവ്വാഴ്ച വരെ 9 മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. വാഷിങ്ടണ്ണിനും പുറത്തും മരണം റിപ്പോർട്ട് ചെയ്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുഎസില്‍ 122 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

ഹരിയാനയിൽ പേടിഎം ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പെടിഎം ജീവനക്കാരനാണ് ഇദ്ദേഹം. കമ്പനി തന്നെയാണ് ജീവനക്കാരന് വൈറസ് ബാധ സ്ഥീരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ അവധിയാഘോഷിക്കുന്നതിന് പോയ ജീവനക്കാരന്റെ പേടീഎം ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടായിരിക്കുന്നത്.ഇദ്ദേഹത്തിന് കൃത്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ 29 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഉംറ തീര്‍ത്ഥാടനം റദ്ദാക്കി സൗദി അറേബ്യ

കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം റദ്ദ് ചെയ്ത് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച വിദേശ തീ‍ർത്ഥാടകര്‍ക്കുള്ള വിസ സൗദി നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നടപടിയുണ്ടായിരിക്കുന്നത്. കൊറോണ വൈറസ് ലോക വ്യാപകമായി പരക്കുന്നതോടെയാണ് തീര്‍ത്ഥാടനം തന്നെ റദ്ദ് ചെയ്യാന്‍ സൗദി തീരൂമാനിച്ചത്. സൗദിക്ക് പുറമെ ഇറാനില്‍ പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും റദ്ദാക്കിയിട്ടുണ്ട്. ജര്‍മ്മനി മെഡിക്കൽ സുരക്ഷാ വസ്തുക്കള്‍ പുറത്തേക്ക് കയറ്റി അയക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ഇറാഖില്‍ ഒരാള്‍ മരിച്ചു. ഇറാന് ശേഷം കൊവിഡ് 19 ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചിമേഷ്യയിലെ രാജ്യമാണ് ഇറാഖ്. ഇറാഖിലെ കുര്‍ദിഷ് പ്രവിശ്യയിലാണ് വൈറസ് ബാധിച്ചയാള്‍ മരിച്ചതെന്ന് പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാഖില്‍ 33 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 29 ആയി. ഇറ്റലിയില്‍ നിന്നെത്തിയ 21 അംഗ സംഘത്തിലെ 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനായ ഡ്രൈവര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്‍വര്‍ധന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരാള്‍ക്കും തെലങ്കാനയില്‍ ആറുപേര്‍ക്കും കേരളത്തില്‍ മൂന്നു പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന മുഴുവന്‍ യാത്രക്കാരെയും കൊറോണ വൈറസ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.An India-EU summit scheduled for March 13 in Brussels has been postponed because of the coronavirus, New Delhi said Thursday.”Both sides have agreed that due to health authorities advising against travel between regions it would be wise to reschedule the summit to a mutually convenient date,” Indian foreign ministry spokesman Raveesh Kumar told reporters.

Top