കൊറോണ വൈറസ് എങ്ങനെ തടയാം?എന്താണ് ഇതിനുള്ള ചികിത്സ?ആശങ്കപ്പെടരുത് ,വേണ്ടത് ജാഗ്രതയും പ്രതിരോധവും

കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ, രോഗികളെ ചികിത്സിക്കുക, ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ശരിയായ വസ്തുക്കൾ എത്തുന്നത് പരിപാലിക്കുക, ഈ പുതിയ വൈറസിനെക്കുറിച്ച് ബോധവത്കരണം ഉണ്ടാക്കുന്നതിനായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്നുവരെ, ഈ വൈറസുകളുടെ പിടിയിൽ നിന്ന് രക്ഷ നേടുവാനുള്ള വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ചുമ, തുമ്മൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായും ആളുകൾ അടുത്ത ബന്ധം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഏറ്റവും ഭയാനകമായ കാര്യമെന്തെന്നാൽ ഇതിന് പ്രതിരോധ വാക്‌സിനും ലഭ്യമല്ല. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. ലക്ഷണങ്ങൾ മനസ്സിലാക്കിയ ശേഷം പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് സാധാരണയായി നല്‍കുന്നത്. കൂടാതെ രോഗിക്ക് നിർബന്ധമായും വിശ്രമം അനുശാസിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നനും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.

Top