ഡോക്ടര്‍ ചതിച്ചു..തിരുവനന്തപുരത്ത് നിരവധി പേര്‍ കൊറോണ രോഗികളായേക്കും…

തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്ടര്‍ മാര്‍ച്ച് രണ്ടിന് സ്‌പെയിനില്‍ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതല്‍ 11 വരെ തീയതികളില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും രോഗികളെ പരിശോധിച്ചിരുന്നതായും സ്ഥിരീകരിച്ചു. ഈ കാലയളവില്‍ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഈ വിഭാഗത്തില്‍ ചികിത്സ തേടിയവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് രാത്രിതന്നെ ഇവരെ വിവരം അറിയിക്കുകയും, അടിയന്തര പരിശോധനകള്‍ക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Top