ആശങ്കപ്പെടുത്തുന്ന വാർത്ത!24 മണിക്കൂറിനിടെ 8,909 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്.

ന്യൂഡൽഹി: വലിയ ആശങ്ക ഉളവാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ കൊറോണ പോസറ്റീവ് രോഗികളുടെ എണ്ണം കൂടുന്നത് . രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം പുതിയതായി 8,909 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ വച്ചേറ്റവും വലിയ ഒറ്റദിവസകണക്കുമായി രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 2,07,615 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,00,302 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.

 

കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും അതിനനുസരിച്ച് തന്നെ കൂടുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. കോവിഡ് ബാധിച്ച് 5,815 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 2.82 ശതമാനമായി കുറഞ്ഞുവെന്നതും ആശ്വാസം പകരുന്ന കാര്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറവ് മരണനിരക്കാണിത്.

Top