ലോകത്ത് കോവിഡ് രോഗികൾ ഒരു കോടിയോളം; മരണം അഞ്ച് ലക്ഷത്തിലേക്ക്.ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

ന്യുഡൽഹി:ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂട്ടനെ കൂടുന്നു. രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക് അടുക്കുകയാണ്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലാണ്. കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (സി.ഡി.സി.) മുന്നറിയിപ്പ്. രാജ്യം വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി. ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു.

ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇതിൽ 2,85,636 പേർ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കേസുകളും 4,891 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 663 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തേഴായിരത്തി അറുന്നൂറ്റി നാല്‍പത് ആയി. നാല്‍പത്തേഴായിരത്തോളം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ഇന്നലെ 1,055 പേരാണ് മരിച്ചത്. 56,109 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ ഇന്നലെ 176 പേര്‍ കൂടി മരിച്ചു. 8,781 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്‌പെയിനില്‍ ഇന്നലെ എട്ട് പേരാണ് മരിച്ചത്. 28,338 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 9,731 ആയി. ഇറ്റലിയില്‍ 30 പേരും ഫ്രാന്‍സില്‍ 26 പേരും ബ്രിട്ടനില്‍ 184 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ 736 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25,060 ആയി.

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 9,317 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,962 ആയി ഉയര്‍ന്നു. ഇന്തോനേഷ്യ -2,683, കാനഡ -8,508, ഓസ്ട്രിയ -698, ഫിലിപ്പൈന്‍സ് -1,224, ഡെന്‍മാര്‍ക്ക് -604, ജപ്പാന്‍ -969, ഇറാഖ് -1,559, ഇക്വഡോര്‍ -4,406 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Top