സൗജന്യമായി വിതരണം ചെയ്ത സിം കാര്‍ഡുകള്‍ നിരസിച്ച പ്രവാസികള്‍ കുരുക്കില്‍.

കൊച്ചി:പ്രവാസ ലോകത്തുനിന്നും എത്തി ക്വാറെന്റെന്‍ കേന്ദ്രത്തിൽ കഴിയുന്നവർ സിം കാർഡ് നിരസിച്ചത് കുടുക്കിലായിരിക്കയാണ് .ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം മൊബൈല്‍ ഫോണ്‍ മാത്രമാണ്. ഇത് മുന്നില്‍ കണ്ടാണ് പ്രവാസികള്‍ക്ക് സൗജന്യമായ സിം നല്‍കാനുള്ള തീരുമാനമെടുത്തത്.എന്നാല്‍ സിം കാര്‍ഡ് വാങ്ങാത്തവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ലാതായി. വിമാനമിറങ്ങിയ പലരും സിം കാര്‍ഡ് നിരസിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുമായി ഡോക്ടര്‍ അടക്കമുള്ള ആരോഗ്യസംഘം ബന്ധപ്പെടുന്നതും ഫോണിലൂടെയാണ്. എല്ലാവരുമായി നേരിട്ടുസംസാരിച്ച് വിവരശേഖരണം നടത്തുന്നതും പ്രയാസകരമാണ്.  ജീവിതശൈലീരോഗങ്ങളുള്ള പ്രവാസികള്‍ക്ക് ഫോണിലൂടെ സംസാരിച്ചാണ് മരുന്നുകള്‍ പോലും നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നമ്പര്‍ ഇല്ലാത്തവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top