രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു.5164 മരണങ്ങൾ .

ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ്‌ രോഗബാധയും മരണവും രേഖപ്പെടുത്തിയത്‌ വെള്ളിയാഴ്‌ച

● 24 മണിക്കൂറിൽ എണ്ണായിരത്തിലേറെ രോഗികളും 269 മരണവും‌
● രോ​ഗികള്‍ 1.8 ലക്ഷം കടന്നു.  170 പേർ കൂടി മരിച്ചതോടെ ആകെ മരണം 5150 ലെത്തി
● നാലുദിവസത്തിനിടെ മുപ്പതിനായിരം പേർക്ക്‌‌‌ രോഗം.  750 പേർ മരിച്ചു
● രണ്ടാഴ്‌ചക്കുള്ളിൽ രോഗികളും 16 ദിവസംകൊണ്ട്‌ മരണവും ഇരട്ടിച്ചു
● ഇത്‌ തുടര്‍ന്നാല്‍ രോ​ഗികൾ ചൊവ്വാഴ്‌ച രണ്ടുലക്ഷം കടക്കും
● ലോകത്ത്‌ രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാമത്.  മരണത്തിൽ 13–-ാമത്‌
● രോ​ഗവർധന തോതിൽ ഇന്ത്യക്കു മുന്നിൽ ബ്രസീൽമാത്രം
● മരണത്തിന്റെ തോതിൽ റഷ്യയ്‌ക്കും മെക്‌സിക്കോയ്‌ക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌
● രണ്ടുമാസത്തിലേറെ നീണ്ട അടച്ചിടൽ ഫലം കണ്ടത്‌ കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രം
● മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍  സമൂഹവ്യാപനമെന്ന്‌ സംശയം
● ഗുജറാത്ത് ഒരാഴ്‌ചയായി മരണ കണക്ക്‌ കൃത്യമായി ​പുറത്തുവിടുന്നില്ല. മരണം 400 കടന്ന ഡൽഹിയിലും സമാന സ്ഥിതി
● ഗുജറാത്തിൽ 16,000 രോഗികളും ആയിരത്തിലേറെ മരണവും
● തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത്‌ ബിഹാർ, ബംഗാൾ, ഒഡിഷ, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളില്‍ രോഗവ്യാപനം  തീവ്രമാക്കും
● രാജ്യത്തെ രോ​ഗികളില്‍ മൂന്നിലൊന്നും (64,000)മഹാരാഷ്ട്രയിൽ‌.2197 മരണം, രോ​ഗികള്‍ 65000 കടന്നു
● മുംബൈയിൽമാത്രം 37,000ത്തിലേറെരോഗികൾ.  1173 മരണം
● തമിഴ്‌നാട്ടിൽ 22,000 രോ​ഗികള്‍. ചെന്നൈയിൽ മാത്രം 12,000
● വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെ രണ്ട്‌ ജീവനക്കാർക്ക്‌ കോവിഡ്‌
● റെയിൽവേ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്ക്‌‌ രോഗം.‌ രണ്ട്‌ ദിവസത്തേക്ക്‌ റെയിൽ ഭവൻ അടച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. 5164 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 86983 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 89,995 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം 62,000 ത്തില്‍ അധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 26997 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട് 20246, ഉത്തര്‍പ്രദേശ് 7284, മധ്യപ്രദേശ് 7645, ഗുജറാത്ത് 15934, ഡല്‍ഹി 17386 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്കുകള്‍.

Top