കോവിഡ് മാറിയാലും ഭീകരമാണ് !!.ശ്വാസകോശ–ഹൃദയ പ്രശ്‌നങ്ങൾ, പേശീനഷ്ടം, ചലനശേഷിക്കുറവ്‌, മാനസിക പ്രശ്‌നങ്ങൾ! അവയവങ്ങളെ ബാധിക്കാം!വൈറസ് ബാധിതരുടെ എണ്ണം 56 ലക്ഷ്യത്തിലേക്ക് !3.47 ലക്ഷത്തിലേറെ പേര്‍ക്ക് ജീവൻ നഷ്ടമായി

ന്യുഡല്‍ഹി: ലോക ജനതയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 56 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 3.47 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 23.6 ലക്ഷം പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 28.7 ലക്ഷം പേര്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയിലാണ് രോഗികളുടെ എണ്ണവും മരണനിരക്കും ഏറ്റവും കൂടുതല്‍.അമേരിക്കയില്‍ ഇതുവരെ 17 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 99,805 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 532 പേര്‍ മരണമടഞ്ഞതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രസീലില്‍ 3.76 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 23,522 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 3.53 ലക്ഷം രോഗികളും 3,633 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പെയിനില്‍ 2.82 ലക്ഷം രോഗികളും 26,837 പേര്‍ മരണമടയുകയും ചെയ്തു. ബ്രിട്ടണില്‍ 2.61 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 36,914 പേര്‍ മരണമടഞ്ഞു.

അതേസമയം രോഗമുക്തരായശേഷവും കോവിഡ്‌ ബാധിതരുടെ അവയവങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ടെന്ന്‌ ചൈന. അതിനാൽ ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും‌ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ ലഭ്യമാക്കാൻ ചൈനയിലെ ദേശീയ‌ ആരോഗ്യ കമീഷൻ (എൻഎച്ച്‌സി)‌ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്വാസകോശ–ഹൃദയ പ്രശ്‌നങ്ങൾ, പേശീനഷ്ടം, ചലനശേഷിക്കുറവ്‌, മാനസിക പ്രശ്‌നങ്ങൾ എന്നിവയുണ്ടാകാമെന്നാണ്‌ എൻഎച്ച്‌സി അറിയിച്ചത്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നമായതിനാലാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ നൽകാൻ തീരുമാനിച്ചത്‌. ജനങ്ങൾ കോവിഡ്‌ മുക്തരായതുകൊണ്ട്‌ ആരോഗ്യപ്രവർത്തകരുടെ ജോലി കഴിയുന്നില്ലെന്നും രോഗികളുടെ പുനരധിവാസവും അനിവാര്യമാണെന്ന്‌ എൻഎച്ച്‌സി മാർഗനിർദേശം‌ത്തിൽ വ്യക്തമാക്കി.

ചെറിയതോതിലാണ്‌ കോവിഡ്‌ ബാധിച്ചതെങ്കിൽ അവയവങ്ങൾക്ക്‌ കുഴപ്പമുണ്ടാവില്ലെന്നും എന്നാൽ, രോഗതീവ്രത‌ കൂടുതലുള്ളവർക്ക്‌ രോഗമുക്തിക്കുശേഷം ആൻജൈന, അരിത്‌മിയ എന്നീ ഹൃദയരോഗങ്ങളുണ്ടാകാമെന്നുമാണ്‌ അറിയിപ്പ്‌. കോവിഡ്‌ ‌വിഷാദരോഗവും ഉറക്കമില്ലായ്മയും ഭക്ഷണം കഴിക്കുന്നതിൽ ക്രമമില്ലായ്മയും ഉണ്ടാക്കാമെന്നും മുന്നറിയിപ്പുണ്ട്‌.‌

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും ആശങ്കയോടെ ഉയരുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി. 4,167 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 60, 490 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇറാനെയും കവച്ചു വെച്ചിരിക്കുന്നു വൈറസ് ബാധിതരുടെ എണ്ണത്തില്‍. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ് പത്ത് രാജ്യങ്ങള്‍.

ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോടടുത്തു. രോഗബാധിതർ 55,35,000 കടന്നു. അമേരിക്ക കഴിഞ്ഞാൽ ബ്രസീൽ, റഷ്യ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ്‌ കൂടുതൽ രോഗികൾ.  ബ്രസീലിൽ തിങ്കളാഴ്‌ചവരെ കോവിഡ്‌ സ്ഥിരീകരിച്ചത് 3,65,213 പേർക്ക്‌‌. 22,746 പേർ മരിച്ചു.

● ബ്രിട്ടനിൽ മരണം 36,793 ആണ്‌. രോഗികൾ 2,59,559
● റഷ്യയിൽ  24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത്‌ 9000  രോഗികളും 92 മരണവും. ആകെ രോഗികൾ 3,53,427. 3633 പേർ മരിച്ചു
● ചൈന: പുതുതായി 51 രോഗികൾ. ലക്ഷണങ്ങളില്ലാത്ത 40 പേർ‌
● ഇറ്റലി: 24 മണിക്കൂറിനിടെ  531 രോഗികൾ
● പാകിസ്ഥാൻ: രോഗികൾ 56,349. മരണം 1167
● നേപ്പാൾ: ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗികൾ തിങ്കളാഴ്‌ച. 79 രോഗികൾ
● സിംഗപ്പുർ: 344 പുതിയ രോഗികൾ. 340 പേരും വിദേശികൾ
● ജപ്പാൻ: തലസ്ഥാനമായ ടോക്യോയിലും മറ്റ്‌ നാലിടങ്ങളിലും പ്രഖ്യാപിച്ചിരുന്ന കോവിഡ്‌ അടിയന്തരാവസ്ഥ ജപ്പാൻ നീക്കി.

Top