കൊറോണ സംശയം: ഡോക്ടറെ ഫഌറ്റില്‍ പൂട്ടിയിട്ടു, മുറിക്ക് പുറത്ത് കൊറോണ എന്നെഴുതിവെച്ചു

കൊറോണ സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫഌറ്റില്‍ പൂട്ടിയിട്ടു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. തൃശ്ശൂരിലാണ് ഡോക്ടര്‍ക്കെതിരെ അതിക്രമം നടന്നത്.
സമീപത്തെ ഫഌറ്റില്‍ താമസിക്കുന്നവരാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ പൂട്ടിയിട്ടത്. തുടര്‍ന്ന് ഡോക്ടറെ പൂട്ടിയിട്ട മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

തുടര്‍ന്ന് മുണ്ടൂപാലത്തെ ഫഌറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫഌറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം, വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തി ആരോഗ്യവകുപ്പ്. ഇവിടത്തെ മുപ്പതോളം ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഇവിടെ മാറ്റിവെച്ചതായാണ് വിവരം.ഉപരിപഠനം കഴിഞ്ഞ് മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍നിന്ന് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് ?കോവിഡ്? സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം ജില്ലയില്‍ 1449 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ സഞ്ചരിച്ച വഴികളിലെ റൂട്ട് മാപ്പ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Top