സന്തോഷവാർത്ത !കോവിഡ് വാക്‌സിന്‍ 90 % ഫലപ്രദം!അവകാശവാദവുമായി ഫൈസര്‍.

പാരീസ്: തങ്ങള്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്.ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് കമ്പനിയുടെ അവകാശ വാദം. സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.

ജര്‍മ്മന്‍ മരുന്ന നിര്‍മ്മാണ കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. കോവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഫലപ്രാപ്തി കാണിക്കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്‍േ്‌റത്. കൂടാതെ കോവിഡിനെതിരായി വികസിപ്പിക്കുന്ന വാക്‌സിനുകളില്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്ന പത്ത് വാക്‌സിനുകളില്‍ ഒന്നുമാണ് ഫൈസറിന്‍േ്‌റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്ന പത്ത് വാക്‌സിനുകളില്‍ നാല് എണ്ണം യു.എസിലാണ് പരീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കാന്‍ ഫൈസര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അഡ്മിനിസ്‌ട്രേഷനെ സമീപിക്കും. രണ്ട് ഡോസ് വാക്‌സിനില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് കോവിഡ് ബാധയില്‍ നിന്ന് പ്രതിരോധശേഷി ലഭിക്കുമെന്നാണ് ഫൈസറിന്‍െ്‌റ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വാക്‌സിന്‍ സ്ഥിരീകരിച്ചവരില്‍ 90 ശതമാസം പേരിലും വിജയകരമായി. ബാക്കി 10 ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമേ പിന്നീട് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ.ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 43,538 പേര്‍ പങ്കാളികളായി. അമേരിക്കയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പഠനത്തില്‍ പങ്കാളികളായി.മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസര്‍. റെക്കോര്‍ഡ് വേഗത്തിലാണ് അവരുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള നാലെണ്ണമടക്കം 11 കോവിഡ് 19 വാക്‌സിനുകളാണ് നിലവില്‍ അവസാനഘട്ട പരീക്ഷണത്തിലുള്ളത്.

Top