രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു.മരണം 6000 കടന്നു .

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ലോക രാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. ബുധനാഴ്‌ചയും രാജ്യത്ത്  മരണം ഇരുന്നൂറ്റമ്പതിലേറെ, രോ​ഗികള്‍ ഒമ്പതിനായിരത്തിലേറെ. ഒരാഴ്‌ചയ്ക്കിടെ‌ അഞ്ചാംവട്ടമാണ്‌ പ്രതിദിന രോ​ഗികള്‍ എണ്ണായിരം കടക്കുന്നത്.

മരണം 200 കടക്കുന്നത് തുടര്‍ച്ചയായ ആറാംദിനം. 24 മണിക്കൂറില്‍ 217 മരണവും 8909 രോ​ഗികളും. രോ​ഗ മുക്തരായവര്‍ 1,00,302 ആയി. സജീവ കേസുകൾ 101497‌. രോഗമുക്തി നിരക്ക്‌ 48.31 ശതമാനം. മരണനിരക്ക്‌ 2.80 ശതമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

-മഹാരാഷ്ട്രയിൽ രോ​ഗികള്‍ മുക്കാൽ ലക്ഷത്തോളം. ബുധനാഴ്ച 122 മരണം. 2560 രോ​ഗികള്‍. ആകെ മരണം 2587. മുംബൈ നഗരത്തിൽ 1417 മരണം, 43,492 രോ​ഗികള്‍. തമിഴ്‌നാട്ടിൽ രോഗികള്‍ 25000 കടന്നു. ചെന്നൈയിൽ ബുധനാഴ്ച 1,012 രോ​ഗികള്‍. ​ഗുജറാത്തിൽ 30 മരണം, 485 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍18000 കടന്നു.

Top