സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

തിരു: കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ. 5 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്. ഇതില്‍ ഒരാളുടെ കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളു. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top